കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എക്ക് മൂന്നു സീറ്റുകൾ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഹിന്ദുത്വ കേരളത്തിൽ ശക്തിപ്പെടുന്നത്? ആരാണ് ഉത്തരവാദികൾ? –വിശകലനം കേരളത്തിൽ ബി.ജെ.പിക്ക് ഒരു സാധ്യത ഉണ്ടാക്കുന്നതിൽ സി.പി.എം നേതാക്കൾ നൽകിയ സംഭാവന ചെറുതല്ല. എസ്.എൻ.ഡി.പിയുെട പിന്തുണയോടെ ബി.ഡി.ജെ.എസ് ഉണ്ടാക്കി ബി.ജെ.പിക്ക് താലത്തിൽ വെച്ചുനൽകിയ വെള്ളാപ്പള്ളി നടേശെന്റ കുറേ കാലമായുള്ള പ്രസ്താവനകളും അവയെ ന്യായീകരിച്ചുള്ള സി.പി.എം നേതാക്കളുടെ ഇടപെടലുകളും നടേശെന ഒരു ഉപദേശകനെയെന്നപോലെ സഹചാരിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകളും കേരളത്തിലെ മതനിരപേക്ഷതക്ക് ഒെട്ടാന്നുമല്ല, പരിക്കേൽപിച്ചത്. മത...
കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എക്ക് മൂന്നു സീറ്റുകൾ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഹിന്ദുത്വ കേരളത്തിൽ ശക്തിപ്പെടുന്നത്? ആരാണ് ഉത്തരവാദികൾ? –വിശകലനം
കേരളത്തിൽ ബി.ജെ.പിക്ക് ഒരു സാധ്യത ഉണ്ടാക്കുന്നതിൽ സി.പി.എം നേതാക്കൾ നൽകിയ സംഭാവന ചെറുതല്ല. എസ്.എൻ.ഡി.പിയുെട പിന്തുണയോടെ ബി.ഡി.ജെ.എസ് ഉണ്ടാക്കി ബി.ജെ.പിക്ക് താലത്തിൽ വെച്ചുനൽകിയ വെള്ളാപ്പള്ളി നടേശെന്റ കുറേ കാലമായുള്ള പ്രസ്താവനകളും അവയെ ന്യായീകരിച്ചുള്ള സി.പി.എം നേതാക്കളുടെ ഇടപെടലുകളും നടേശെന ഒരു ഉപദേശകനെയെന്നപോലെ സഹചാരിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകളും കേരളത്തിലെ മതനിരപേക്ഷതക്ക് ഒെട്ടാന്നുമല്ല, പരിക്കേൽപിച്ചത്. മത സമൂഹങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാമെന്നുള്ള സി.പി.എം നേതാക്കളുടെ ആ കണക്കുകൂട്ടലിൽനിന്ന് ഇടതുപക്ഷത്തിന് ഒരിക്കലും നേട്ടമുണ്ടാക്കാനായില്ല എന്നതാണ് വാസ്തവം.
അതിന്റെ നേട്ടം കൊയ്യുന്നതത്രയും ബി.ജെ.പിയും എൻ.ഡി.എ മുന്നണിയുമായി. ഇടതുപക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരുന്ന മതന്യൂനപക്ഷങ്ങൾ അവരുടെ സുരക്ഷിതത്വം തേടിയപ്പോൾ സി.പി.എമ്മിന് നഷ്ടമാകുന്നത് അടിത്തറകൂടിയാണെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും ഇൗ നിയമസഭ തെരഞ്ഞെടുപ്പും തെളിയിച്ചു. എന്നാലും സി.പി.എം അത് മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. കേരളത്തിന്റെ മതനിരപേക്ഷ ഫാബ്രിക്കിനെ വലിച്ചുകീറാൻ കഴിയുമെന്നായപ്പോൾ അതിനിടയിലൂടെ കടന്നുകയറാൻ ബി.ജെ.പിക്ക് കഴിയുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മൂന്നു സീറ്റുകളിലെ വിജയവും മറ്റു പത്തോളം സീറ്റുകളിലെ അവരുടെ സ്വാധീനശക്തിയും വർധിച്ചത് ഇൗ പശ്ചാത്തലത്തിലാണെന്ന് കരുതാവുന്നതാണ്. ഇവിടൊക്കെയും അടിപതറുന്നത് ഇടതുപക്ഷത്തിനാണെന്നതും കാണേണ്ടതാണ്.
‘കോൺഗ്രസ് വിമുക്ത ഭാരതം’ കൊതിക്കുന്ന ബി.ജെ.പിയെ എതിരെ നിർത്തി കോൺഗ്രസ് വിരുദ്ധ കേരളമുണ്ടാക്കി, ഭരണത്തുടർച്ചയിലേക്കു പോകാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾക്ക് കഴിഞ്ഞ ഒരു വ്യാഴവട്ടത്തിന്റെ ചരിത്രമേയുള്ളൂ. അതിനായി കൂട്ടുപിടിച്ചത് എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നീ സംഘടനകളുടെ േനതാക്കളെയാണ്. കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്ന ഇൗ സാമുദായിക സംഘടനകളിൽനിന്ന് തീവ്രവലതുപക്ഷ വ്യതിയാനമാരംഭിച്ചത്, ഇൗ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷ നേതാക്കൾക്ക് അറിയാൻ പാടില്ലാത്ത കാര്യമൊന്നുമല്ല, ഇതൊന്നും. പക്ഷേ, താൽക്കാലിക രാഷ്ട്രീയ മോഹങ്ങളിൽപെട്ട് പലവിധ സ്വപ്നങ്ങളും കണ്ടുനടന്ന അവർക്ക് യാഥാർഥ്യബോധം ഇനിയും ഉണ്ടായില്ല എന്നത്, സംസ്ഥാനത്തിന്റെ ദുേര്യാഗമാണ്.
എല്ലാ മതവിഭാഗങ്ങളുടെയും സംഘടനാ നേതാക്കളെ കൈയിലെടുത്ത് നേട്ടംകൊയ്യുക എന്നതായിരുന്നു, ആദ്യഘട്ടത്തിൽ പിണറായി വിജയന്റെ ശൈലി. കെ. കരുണാകരനിൽനിന്ന് കടമെടുത്തതാണത് എന്നു കരുതിയാൽ തെറ്റാകില്ല. പക്ഷേ, കരുണാകരൻ കുറെക്കൂടി കൗശലക്കാരനായിരുന്നതിനാൽ താൽക്കാലിക ലാഭത്തിനായി ഒരു വിഭാഗെത്തയും അധികം പ്രീണിപ്പിക്കുകയോ അകറ്റാൻ ശ്രമിക്കുകയോ ചെയ്തില്ല.
ഇത്തരം അനുനയത്തിന്റെ കാര്യത്തിൽ പിണറായി വിജയൻ വളരെ പിന്നിലാണ്. ൈമക്കിനോടുപോലും കലഹിക്കുന്ന മാനസിക നിലയിലേക്കെത്തിയ അദ്ദേഹത്തിന് ഇടെക്കവിടെയോ വഴിപിഴച്ചു. മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്ന രീതിയും അതിനു ശ്രമിക്കുന്ന ചില സാമുദായിക നേതാക്കളെ പ്രോത്സാഹിപ്പിക്കുന്ന രീതിയും അദ്ദേഹം കൈക്കൊണ്ടത് ആത്മഹത്യാപരമായി എന്നാണ് കാണേണ്ടത്. തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന പാർട്ടി നേതൃത്വമാകെട്ട, ഇത്തരം പ്രവൃത്തികളെ മാതൃകയാക്കി മാറ്റുകയും ചെയ്തു. ഫലം, തീവ്ര വലതുപക്ഷ കക്ഷികൾക്ക് ഇടംകിട്ടുക എന്നതായി.
സംസ്ഥാന നിയമസഭയിലേക്ക് ഇടതുമുന്നണിയുമായി നേരിട്ട് മത്സരിച്ച മൂന്നു സീറ്റുകളിലാണ്, എൻ.ഡി.എ കടെന്നത്തിയത്. കഴക്കൂട്ടം, ചാത്തന്നൂർ, നേമം എന്നിവ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനെത്തത്തിയ മണ്ഡലങ്ങളാണിവ. നേമത്ത് വിജയിച്ച രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വിജയിച്ച വി. മുരളീധരനും മുൻ കേന്ദ്രമന്ത്രിമാരാണ്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യനെതെന്നയാണ് മത്സരിപ്പിച്ചത്. അവിടെ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാമെന്നതായിരുന്നു, കണക്കുകൂട്ടൽ. അത് പൊലിഞ്ഞു എന്നു മാത്രമല്ല, ഇടതു സ്ഥാനാർഥിയും സർക്കാർ ചീഫ് വിപ്പുമായ എൻ. ജയരാജൻ തോൽക്കുകയും കോൺഗ്രസിന്റെ വോണി കെ. ബേബി ജയിക്കുകയും ചെയ്തു.
ക്രിസ്ത്യൻ വോട്ടുകൾക്കായി പൂഞ്ഞാറിൽ പി.സി. ജോർജിനെയും പാലായിൽ ഷോൺ ജോർജിനെയും മത്സരിപ്പിച്ചതും ഗുണംചെയ്തില്ല. തിരുവല്ലയിൽ മത്സരിച്ച അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തി. കാട്ടാക്കട, തിരുവല്ല, പാല, പൂഞ്ഞാർ, തൃപ്പൂണിത്തുറ, തൃശൂർ, മലമ്പുഴ, പാലക്കാട്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, മഞ്ചേശ്വരം കാസർകോട് എന്നീ മണ്ഡലങ്ങളിലും അവർ പ്രതീക്ഷ പുലർത്തിയിരുന്നു. പാലക്കാട് അവർക്ക് വലിയ വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ അവരുടെ പ്രതീക്ഷ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്രവാസി വോട്ടർമാർ ഇക്കുറി എത്തുകയില്ല എന്നതിലായിരുന്നു. വളരെ വലിയ എണ്ണം വരുന്ന ഇൗ പ്രവാസി വോട്ടർമാർ എൽ.ഡി.എഫിനോ യു.ഡി.എഫിനോ മാത്രം വോട്ടു ചെയ്യാറുള്ള വിഭാഗമാണ്. അവരിൽ ഭൂരിഭാഗവും എത്താതിരുന്നിട്ടും ബി.ജെ.പിയുടെ സ്വപ്നം അവിടെ പൂവണിഞ്ഞില്ല. വളരെ ആസൂത്രണത്തോടെയാണ് ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പി പ്രവർത്തിച്ചത്. തൃശൂരിൽ ബി.ജെ.പിയുടെ വലിയ പ്രതീക്ഷകളെ തകർത്തത്, പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വവും എം.പി എന്നനിലയിൽ സുരേഷ് ഗോപിയുടെ പോരായ്മയുമാണെന്നാണ് അവരുടെ കണക്കുകൂട്ടൽ.
തിരുവനന്തപുരെത്ത കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലും കൊല്ലെത്ത ചാത്തന്നൂർ മണ്ഡലത്തിലും അവർ വിജയ പ്രതീക്ഷ പുലർത്തിയിരുന്നതുതെന്നയാണ്. വട്ടിയൂർക്കാവ് മണ്ഡലം അവർക്ക് ശക്തമായ വേരോട്ടമുള്ളതാണ്. 2021ൽ അവർ വട്ടിയൂർക്കാവിലും കാട്ടാക്കടയിലും പാലക്കാടും രണ്ടാം സ്ഥാനത്തായിരുന്നു. വട്ടിയൂർക്കാവിൽ കേരളത്തിലെ അവരുടെ ഏറ്റവും വലിയ എതിരാളിയായ കെ. മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാർഥി. ദോഷം പറയരുതല്ലോ, നാലാൾ കണ്ടാൽ ഒരു കുറ്റവും പറയാനാവാത്ത ഒരു സ്ഥാനാർഥിയെ ബി.ജെ.പി നിർത്തി എന്നത് ശരിയാണ്. ആർ. ശ്രീേലഖ എന്ന മുൻ ഡിജിപിയായിരുന്നു, ആ സ്ഥാനാർഥി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ്, ശ്രീലേഖ. ചുറുചുറുക്കോടെ മത്സരിക്കാൻ അവർക്ക് അറിയാമെന്നത്, തദ്ദേശ തെരെഞ്ഞടുപ്പിൽ തെളിയിച്ചതുമാണ്. പക്ഷേ, അവിടെത്ത ബി.ജെ.പി വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞുവോ? ഇല്ല.
മുരളീധരനെ തോൽപിക്കുക എന്നതായിരുന്നു, അവരുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിക്ക് ജയസാധ്യത ഉള്ളിടങ്ങളിലെല്ലാം കടന്നുചെന്നു മത്സരിക്കുക എന്ന മുരളീധരന്റെ നിലപാട്, ബി.ജെ.പിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് പോകാൻ സാധ്യതയുള്ള വോട്ടുകളെ ആകർഷിക്കാൻ മുരളീധരന് പ്രത്യേക കഴിവുണ്ട് എന്നതാണ് കാരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സീറ്റായ വടകര ഉപേക്ഷിച്ച് മുരളി തൃശൂരിലേക്ക് വണ്ടികയറിയത്, നിസ്സാരമായി ജയിക്കാമെന്നു മോഹിച്ചല്ല എന്ന് വ്യക്തമാണ്. സുരേഷ് ഗോപിയെ അവിടെ തോൽപിക്കാനായിെല്ലങ്കിലും വോട്ട് കുറക്കാനായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുരളീധരൻ ചാവേറായതിന്റെ ഫലമായിരുന്നു, ശിവൻകുട്ടിയുടെ വിജയവും ബി.ജെ.പിയുടെ ശക്തനായ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പരാജയവുമെന്നത് കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്ത് ബി.ജെ.പിയെ വാക്കിലൂടെയും പ്രവൃത്തിയിലൂെടയും ഇത്രേയറെ കടന്നുകയറി ആക്രമിക്കുന്ന ഒരേയൊരു നേതാവ് മുരളീധരനാണ്.
കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരൻ ഇൗ നിലപാട് എടുക്കുന്നതിനു പിന്നിൽ സ്വന്തം സഹോദരി ബി.ജെ.പിയിലേക്കു പോയതിന്റെ മനോവിഷമവും ഉണ്ടാകാം. എന്തുമാകെട്ട, കേരളത്തിെല ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു ഇന്ന് മുരളീധരനാണ്. തന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവിൽ നിസ്സാരമായി ജയിച്ചുകളയാമെന്നു കരുതിയാണ്, മുരളി വന്നു നിന്നത്. അവിടെത്ത ഇടതു സ്ഥാനാർഥിയായ വി.കെ. പ്രശാന്ത് ജനസമ്മതനായ സിറ്റിങ് എം.എൽ.എയായിരുന്നു എന്നത് ശരിയാണ്. കടുത്ത മത്സരത്തിൽ മുരളിക്ക് ഏറെ വിയർക്കേണ്ടിവന്നു. ബി.ജെ.പി വോട്ടുകളിൽ വലിെയാരു ഭാഗം ശ്രീലേഖയുടെ പെട്ടിയിൽ വീണില്ല. മുരളി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബാക്കി ബി.ജെ.പി വോട്ടുകൾ എവിടെ പോയി?
ഭൂരിപക്ഷ വോട്ടുകൾക്കു വേണ്ടിയുള്ള നെേട്ടാട്ടത്തിലാകാം സി.പി.എം നേതാക്കൾ ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനും ഭൂരിപക്ഷ വിഭാഗത്തിൽപെട്ട സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു നിർത്താനും ശ്രമിച്ചത്. എന്നാൽ, അതിൽ ഇടതുപക്ഷത്തിന്റെ കാലിടറി. കാലിനടിയിലെ മണ്ണ് വല്ലാതെ ഒലിച്ചുപോയി. ഭൂരിപക്ഷത്തിൽനിന്ന് ഇടിഞ്ഞുവീഴുമെന്നു കരുതിയതൊന്നും കിട്ടിയതുമില്ല. ഇടതിന് ജയപ്രതീക്ഷയുള്ള പല മണ്ഡലങ്ങളിലും ജാതിമത പരിഗണന കൂടാതെ ജനം പിണറായി വിരുദ്ധതക്ക് വോട്ടു ചെയ്തുവെന്നാണ് കരുതേണ്ടത്. എന്നാൽ, എൻ.ഡി.എ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിൽ മാത്രം അവർക്ക് വോട്ടുവർധനയുണ്ടായി! ആറ്റിങ്ങൽ, കാസർകോട്, മലമ്പുഴ, തിരുവല്ല, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.
എൻ.ഡി.എ കാര്യമായി മത്സരിച്ച മണ്ഡലങ്ങളിൽ പലതിലും വോട്ട് കൂടിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ അവരുടെ വോട്ട് ഷെയർ കുറയുകയാണുണ്ടായത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനം വോട്ട് നേടിയ എൻ.ഡി.എക്ക് ട്വന്റി 20 എന്ന പുതിയൊരു ഘടകകക്ഷി കൂടിയുണ്ടായിട്ടും ഇക്കുറി ലഭിച്ചത്, 14.20 ശതമാനം മാത്രമാണ്. അതായത്, വിജയപ്രതീക്ഷ പുലർത്താത്ത മണ്ഡലങ്ങളിൽ വോട്ട് മറിഞ്ഞിട്ടുണ്ടെന്നാണ് കരുതേണ്ടത്. അങ്ങനെ മറിഞ്ഞ വോട്ടുകൾ ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്തില്ല എന്നത് മറ്റൊരുകാര്യം. യു.ഡി.എഫിന് 46.55 ശതമാനവും എൽ.ഡി.എഫിന് 37.34 ശതമാനവും ലഭിച്ചു. ഭരണവിരുദ്ധ തരംഗം ഇക്കുറി വോട്ട് ശതമാനത്തിൽ യു.ഡി.എഫിന് 7.67 ശതമാനം വോട്ട് വർധനയാണ് സമ്മാനിച്ചത്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ തീരുമാനിച്ചത് പാർട്ടിയുടെ വോട്ട് ഷെയർ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ആദ്യം അവർ പറഞ്ഞിരുന്നത്. മുപ്പത്തഞ്ചു സീറ്റുകൾ അവർ പ്രത്യേകമായി തെരഞ്ഞെടുത്തു. അതിൽ പതിനഞ്ചിൽ വിജയസാധ്യത കണ്ടു. അഞ്ചെണ്ണം ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടി.
അതിനായുള്ള അടവുനയവും ഉണ്ടാക്കി. കൂടുതലായി കിട്ടുന്ന ഒാരോന്നും പാർട്ടിക്കു കിട്ടുന്ന ബോണസായിരിക്കുമെന്നും കരുതി. ബി.ജെ.പിയുടെ ആസൂത്രണവും പദ്ധതിനിർവഹണവും അങ്ങനെയായിരുന്നു. ഫലം വന്നപ്പോൾ മൂന്നു വിജയം! പാർട്ടിെയ സംബന്ധിച്ചിടത്തോളം ഒന്നുമില്ലായ്മയിൽനിന്നുള്ള കിട്ടലാണിത്. ഇൗ ആസൂത്രണത്തിലെ അപായസൂചനകളിൽ യു.ഡി.എഫ് വേണ്ടത്ര ജാഗ്രവത്തായിരുന്നിെല്ലന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്, കോൺഗ്രസ് വിമുക്ത ഭാരതത്തിനുവേണ്ടിയാണല്ലോ.
കോൺഗ്രസ് വിമുക്ത കേരളത്തിനുവേണ്ടി നിലകൊള്ളുന്ന സി.പി.എം സംസ്ഥാനത്തുള്ളപ്പോൾ ദേശീയതലത്തിൽതെന്ന ഉന്മൂലനം ചെയ്യാനുറച്ചുനിൽക്കുന്ന ബി.ജെ.പിയുടെ അരങ്ങേറ്റം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണ് എന്നാണ് കണക്കാക്കുന്നതെങ്കിലും പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിൽ ഇക്കുറി അവർ അടിച്ചുമാറ്റിയത് പിണറായി വിരുദ്ധവോട്ടുകൾതന്നെയാണ്. ട്വന്റി 20ക്ക് പുതിയ സഖ്യം ഒരു ഗുണവും ചെയ്തില്ല. ബി.ഡി.ജെ.എസിന് വോട്ട് കുറയുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഇല്ലായ്മയിൽനിന്നും മതനിരപേക്ഷ കേരളത്തിലേക്കുള്ള മൂന്നു സീറ്റുകളോടെയുള്ള അരങ്ങേറ്റം, മറ്റു രണ്ടു മുന്നണികളും യാഥാർഥ്യബോധത്തോെട പരിശോധിക്കുമോ എന്നതാണ് അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.