ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് എയർലൈനുകൾ നിരോധിച്ചിട്ടുണ്ട്. ഈ നിയന്ത്രണത്തിന് പിന്നിലെ കാരണം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? യാത്രയിലെ അപകടസാധ്യത ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു നിയന്ത്രണം.
“ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പവർ ബാങ്കുകൾ ചെക്ക്ഡ് ബാഗേജിൽ നിരോധിച്ചിട്ടുണ്ട്. അവ ജ്വലന പ്രവണതയുള്ള ലിഥിയം സെല്ലുകൾ ഉപയോഗിക്കുന്ന ബാറ്ററികളാണ് എന്നതാണ് കാരണം. ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുകയും തെറ്റായി കൈകാര്യം ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ തീ പിടിക്കാൻ സാധ്യതയുണ്ട്. ഇത് ബാഗേജ് കൈകാര്യം ചെയ്യുന്നതിനിടയിൽ സംഭവിക്കാനിടയുണ്ട്”-എന്ന് ഏവിയേഷൻ വിദഗ്ധനും അനലിസ്റ്റുമായ ധൈര്യശിൽ വന്ദേക്കർ പറഞ്ഞു.
ഹാൻഡ് ബാഗേജിൽ 100വാട്ട് വരെയുള്ള പവർ ബാങ്കുകൾ എയർലൈനുകൾ അനുവദിക്കുന്നു. അതേസമയം 100വാട്ടിനും 160വാട്ടിനും ഇടയിൽ ശേഷിയുള്ളവ വിമാനത്തിൽ കൊണ്ടുവരുന്നതിന് മുമ്പ് എയർലൈൻ അനുമതി ആവശ്യമാണ്. 160വാട്ടിൽ കൂടുതലുള്ള പവർ ബാങ്കുകൾ സാധാരണയായി നിരോധിച്ചിരിക്കുന്നുവെന്നും വന്ദേക്കർ പറഞ്ഞു.
പരിശോധിച്ച ലഗേജുകൾ സൂക്ഷിച്ചിരിക്കുന്ന കാർഗോ ഹോൾഡിനേക്കാൾ ക്യാബിനിലെ തീപിടുത്തത്തോട് ഫ്ലൈറ്റ് ക്രൂവിന് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ കഴിയും. അതിനാൽ പവർബാങ്ക് ഹാൻഡ് ബാഗേജിലോ ക്യാരി-ഓൺ ബാഗേജിലോ മാത്രമേ സൂക്ഷിക്കാവൂ എന്ന് ഏവിയേഷൻ ട്രെയിനിങ് ഇന്ത്യയിൽ നിന്നുള്ള വ്യോമയാന വിദഗ്ധൻ രാജഗോപാൽ പറഞ്ഞു.
യാത്രക്കാർ തങ്ങളുടെ പവർ ബാങ്ക് ഹാൻഡ് ബാഗേജിൽ സൂക്ഷിക്കണം, അവർ എയർലൈനിൻ്റെ ശേഷി പരിധിക്കും നിയന്ത്രണങ്ങൾക്കും ഉള്ളിലാണെന്ന് ഉറപ്പാക്കണമെന്നും വിദഗ്ദർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.