ടോക്യോ: ജപ്പാനിലെ ഫുജിയോഷിദിൽ നടക്കുന്ന പ്രസിദ്ധമായ ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ചു. വിനോദസഞ്ചാരികളുടെ അമിതമായ തിരക്കാണ് ഫെസ്റ്റിവൽ നിർത്താൻ കാരണമായത്. അരകുരായാമ സെന്‍കേന്‍ ഉദ്യാനത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ആഘോഷം ലോകപ്രശസ്തമാണ്. ജപ്പാനിലെ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫുജിയോഷിദ പട്ടണത്തിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്ന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്നു. പുത്തുലഞ്ഞ ചെറി മരങ്ങൾക്ക് പേരുകേട്ട ഇവിടെ അമിതമായ ഗതാഗത കുരുക്കിനും മലിനീകരണിത്തിനും വഴിവെച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.
2016ലാണ് സെന്‍ജെന്‍ പാർക്ക് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. പഗോഡയിലെ ചെറി പുഷ്പങ്ങളും വിശാലമായ നഗര കാഴ്ചകളും ഏതൊരാളുടെയും കണ്ണിന് കുളിർമ നൽകുന്നതാണ്. പിങ്ക് നിറത്തിൽ പൂത്തുനിൽക്കുന്ന ചെറി മരങ്ങളും അവയ്ക്ക് പിന്നിൽ വ്യാപിച്ചുകിടക്കുന്ന നീലാകാശവും ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
സന്ദർശകരുടെ ഗണ്യമായ വർധന നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥ, ടൂറിസം, വ്യവസായം എന്നിവയിൽ വലിയ മാറ്റം സൃഷ്ടിച്ചു. എന്നിരുന്നാലും വിനോദസഞ്ചാരികളുടെ അതിരുകടന്ന പെരുമാറ്റം ഇത് നിർത്തിവെക്കാന്‍ കാരണമായി. ജാപ്പനീസ് സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ചെറി മരങ്ങളെ ദുരുപയോഗം ചെയ്യുന്നത് തദ്ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതിന് വഴിവെച്ചു. ജപ്പാനിൽ ജനപ്രീതി നേടിയ ചെറിബ്ലോസം ഫെസ്റ്റിവൽ ചൈന, സ്വീഡന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.