ലക്​നൗവിലെ റൂമിൽനിന്നും രാവിലെ തന്നെ സ്​ഥലം വിട്ടു. കുറച്ചുദൂരം കഴിഞ്ഞ്​ പ്രധാന ഹൈവേയിൽ പ്രവേശിച്ചതു മുതൽ നെടുനീളൻ റോഡുകളായിരുന്നു. മാവുകൾ അടക്കമുള്ള വൻമരങ്ങൾ റോഡിലേക്ക്​ തണൽ നീട്ടി നിൽക്കുന്നുണ്ട്​. പൂത്തു കണ്ണിമാങ്ങകളുമായി നിൽക്കുന്ന മാവുകളിൽ കല്ലെറിയുന്ന കുട്ടികളെ വഴിനീളെ കാണാം. റോഡിരികിലൂടെ സൈക്കിൾ യാത്രക്കാർ ധാരാളം അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്​. വെയിൽ അതി​​​​െൻറ മുഴുവൻ കരുത്തും കാട്ടിത്തുടങ്ങിയിട്ടുണ്ട്​. റോഡിനിരുവശങ്ങളിലുമുള്ള പാടങ്ങളിൽ ചോളം കൃഷി മുതൽ  വാഴ കൃഷിവരെ കാണാം. എല്ലാം റോഡ്​ ഒഴികെയുള്ള പ്രദേശം മുഴുവനായി പരന്നുകിടക്കുന്ന കൃഷിയിടങ്ങളാണ്​.

ഇടയ്​ക്കിടെ കാണുന്ന പഞ്ചർ കടകൾ ആശങ്കകൾ വർധിപ്പിച്ചു. തൊട്ടടുത്തുതന്നെ ഒരു ഫോർ വീലർ പഞ്ചറായി ടയർ മാറ്റുന്നതും കണ്ടു. റോഡിൽ തന്നെ കണ്ണു​ംനട്ട്​, അലക്ഷ്യമായി കിടക്കുന്ന വസ്​തുക്കളിലൊന്നും കയറാതെ സൂക്ഷിച്ചായിരുന്നു പിന്നത്തെ യാത്ര. റോഡിൽ ആണിപോലുള്ള സാധനങ്ങൾ വിതറി മനഃപൂർവം പഞ്ചർ സൃഷ്​ടിക്കുന്ന 'നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി' സിനിമയിലെ ആ കഥാപാത്രം മനസ്സിൽ തെളിഞ്ഞു.

ഗ്രാമവാസികൾ ദേവസ്​ഥാനമായാണ്​ ആ ആൽത്തറയെ കണ്ടിരുന്നത്​
 

റോഡിൽനിന്നും അൽപം മാറി പാടത്തിനു മുകളിലായി കെട്ടിയുണ്ടാക്കിയ ഏറുമാടം ശ്രദ്ധയിൽ പെട്ട​േപ്പാഴാണ്​ ഞാൻ അങ്ങോട്ട്​ ചെന്നത്​. അവിടെ ആടു​ മേയ്​ക്കുന്ന കുറേ പേരുണ്ടായിരുന്നു. പാടങ്ങളിൽ കരിമ്പ്​, മുളക്​, ചോളം എന്നിവ കാണാം. അതിനുമപ്പുറം വിജനമായ ഒരു സ്​ഥലത്ത്​ പടുകൂറ്റനൊരു ആൽമരം കണ്ടു. തറകെട്ടി ആൽമരത്തിനും താഴെ ഗ്രാമവാസികൾ ദേവസ്​ഥാനമായി കണക്കാക്കിയിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ അവിടെ മേള നടക്കാറുണ്ടെന്ന്​ ചോട്ടു മിശ്ര എന്ന നാട്ടുകാരൻ പറഞ്ഞു. ഞാൻ അവിടെനിന്നും ഫോ​​േട്ടാ എടുക്കുന്നത്​ കണ്ടിട്ടാണ്​ ബി​േന്ദാ പ്രസാദ്​ എന്ന യുവാവ്​ അങ്ങേ​ാട്ടു കടന്നുവന്നത്​. വഴിനീളെ കൊടുംവെയിലായതിനാൽ തണൽതേടി ഇങ്ങോട്ടുവന്നതാണെന്ന്​ ഞാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഹുസൈൻ ഖാൻ എന്ന മധ്യവയസ്​ക്കൻ ത​​​​െൻറ കൊച്ചുമകനോടൊപ്പം എത്തി.

 

യു.പിയിലെ ആളുകൾ അപകടകാരികളും അക്രമകാരികളുമാണെന്ന പൊതുധാരണ തിരുത്തപ്പെടേണ്ടതാണെന്നാണ്​ എ​​ൻറെ അനുഭവം
 

എന്നോട്​ മതിവരുവോളം ഇൗ ആൽത്തറയിൽ വിശ്രമിക്കാൻ രണ്ടു​േപരും പറഞ്ഞു. അധിക നേരം അവിടെ തങ്ങിയാൽ പിന്നെ ഒരുക്കമൊക്കെ കഴിഞ്ഞ്​ വൈക​​ുന്നേരമേ പുറപ്പെടാനാകൂ. അത്രയ്​ക്ക്​ നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നു 300 വർഷം പഴ​ക്കമുള്ള ആ ആൽമരത്തിനു ചുവട്ടിൽ. വളരെ വാചാലനായ ചോട്ടുമി​ശ്ര വന്നതോടെ ആൽമരച്ചുവട്​ സജീവമായി. ഞാൻ പറയുന്നതിനു മുമ്പായി എല്ലാവരുടെയും ഫോ​േട്ടാ എടുക്കാൻ ചോട്ടു തന്നെ ഇങ്ങോട്ട്​ ആവശ്യപ്പെട്ടു. ഗ്ലൗസ്​ കൈയിൽ അണിഞ്ഞ്​ ഹെൽമെറ്റും കൈയിൽ പിടിച്ച്​ സിംഗിൾ ​േഫാ​േട്ടയ്​ക്ക്​ കൂടി ചോട്ടു പോസ്​ ചെയ്​തു.

ഗ്ലൗസ്​ കൈയിൽ അണിഞ്ഞ്​ ഹെൽമെറ്റും കൈയിൽ പിടിച്ച്​ സിംഗിൾ ​േഫാ​േട്ടയ്​ക്ക്​ കൂടി ചോട്ടു പോസ്​ ചെയ്​തു
 

എനിക്ക്​ എന്താണ്​ കഴിക്കാൻ വേണ്ടതെന്ന്​ ചോദിച്ച്​ ഗ്രാമത്തിലെ കടയിലേക്ക്​ ഒരു പയ്യനെ അയച്ച്​ ബിസ്​ക്കറ്റും പലഹാരങ്ങളും വാങ്ങിച്ചു. പണം ഞാൻ കൊടുക്കാം എന്നു പറഞ്ഞപ്പോൾ 'എ​​​​െൻറ ഗ്രാമത്തിലേക്ക്​ വന്ന അതിഥിയെ ഞാനാണ്​ സൽക്കരിക്കുക' എന്നു പറഞ്ഞ്​ കാർക്കശ്യത്തോടെ ചോട്ടു അത്​ നിരസിച്ചു. ആൽത്തറയിലിരുന്ന്​ ബിസ്​കറ്റും കഴിച്ച്​ കുറച്ചു കഴിഞ്ഞപ്പോൾ അവരോട്​ യാത്ര പറഞ്ഞ്​ ഞാൻ നീങ്ങി. ഗവേലി എന്നായിരുന്നു ആ ഗ്രാമത്തി​​​​െൻറ പേര്​.

ക്യാമറ എടുത്ത എന്നെക്കണ്ട്​ കുട്ടികൾ ഒാടിയൊളിക്കാൻ ശ്രമിച്ചു...
 

വെയിലി​​​​െൻറ കാഠിന്യം എന്നെ​ക്കൊണ്ട്​  നിറയെ വെള്ളം കുടിപ്പിച്ചും വിശ്രമത്തിനു നിർബന്ധിച്ചും യാത്രയിൽ ഇടവേളകൾ ഒരുക്കിത്തന്നു.  ഖരഗ്​പൂർ എത്തുന്നതിനു മുമ്പ്​ ഭൂത്​കാല എന്ന ഗ്രാമത്തിൽ ഒരു അടച്ചിട്ട കടയുടെ മുന്നിലേക്ക്​ കെട്ടിയുണ്ടാക്കിയ വൈക്കോൽ കൂരയുടെ തണലിലായിരുന്നു അടുത്ത വിശ്രമം. ഗ്രാമവാസികൾ സൈക്കിളിലും മറ്റ​ും അതുവഴി പോകുന്നുണ്ട്​. ആദ്യം ഒരു ആൺകുട്ടി അവിടെ ഇരിക്കുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ 'കൈസേ ഭയ്യാ' എന്നു ചോദിച്ചപ്പോൾ 'ടീക്​ ഹേ' എന്നു പറഞ്ഞ്​ അവൻ ഒാടിപ്പോയി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എവിടെനിന്നൊക്കെയോ കുറേ കുട്ടികൾ ആ ഭാഗത്ത്​ അണിനിരന്നു.  എല്ലാവർക്കും അടു​േ​ത്തക്ക്​ വരാൻ ഒരു ശങ്ക.  ഞാൻ ക്യാമറ എടുത്ത്​ ഫോ​േട്ടാ എടുക്കാം എന്നു പറഞ്ഞാൽ എല്ലാവരും ഒാടിമറയും.  രജനീഷ്​ എന്ന യുവാവ്​ അതിനിടയിൽ അവിടെയെത്തി. ഞങ്ങൾ ഒന്നിച്ച്​ സെൽഫി എടു​ക്കു​േമ്പാൾ എല്ലാ കുട്ടികളും ഒാടിവന്നു മൊബൈലി​​​​െൻറ ഫ്രെയിമിൽ നിറയാൻ ശ്രമിച്ചു.

ഭൂത്​കാല എന്ന ഗ്രാമത്തിൽ ഒരു അടച്ചിട്ട കടയുടെ മുന്നിലേക്ക്​ കെട്ടിയുണ്ടാക്കിയ വൈക്കോൽ കൂരയുടെ തണലിലായിരുന്നു അടുത്ത വിശ്രമം
 

യു.പിയിലെ ആളുകൾ അപകടകാരികളും അക്രമകാരികളുമാണെന്നാണ്​ പൊതുവേ ധാരണ. അതൊക്കെ എന്നോ മാറ്റിനിർത്തേണ്ട മുൻധാരണകളാണെന്ന്​ എനിക്ക്​ തോന്നുന്നു. നല്ലവരായ ആളുകൾ എന്ന​േപാലെ മോശം ആളുകളും എല്ലാ നാട്ടിലുമുണ്ട്​. രൂപംകൊണ്ട്​ ആരെയും മനുഷ്യരായി പരിഗണി​ക്കേണ്ടതല്ല. പൈശാചികമായി പെരുമാറുന്ന കുറച്ചുപേരെ മാറ്റിനിർത്തിയാൽ ഇന്ത്യ നല്ലവരുടെ നാട​ുതന്നെയാണ്​.

ഖരഗ്​​പൂരിൽ നിന്നും നേപ്പാൾ അതിർത്തിയിലേക്ക്​ വഴി കാണിച്ച ഗൂഗിൾ മാപ്പ്​ എനിക്ക്​ പിന്നെയും പണി തന്നു. സിറ്റിയിലൂടെയുള്ള നല്ല റോഡിനെക്കാളും അര കിലോ മീറ്റർ എുപ്പമാണെന്നു കരുതി ഗൂഗിൾ തെരഞ്ഞെടുത്തുതന്ന മറ്റൊരു വഴിയിലൂടെ മുന്നോട്ടുപോയ ഞാൻ ശരിക്കും പെട്ടുപോയി. അര കിലോ മീറ്റർ ലാഭിക്കാൻ അരമണിക്കൂർ അതീവമോശം റോഡിലൂടെ യാത്ര ചെയ്യേണ്ടിവന്നു. പൊതുജനങ്ങൾ പോലും ഉപയോഗിക്കാത്തത്ര മോശമായ റോഡിലൂടെയാണ്​ ഗൂഗിൾ എന്നെ വഴി നയിച്ചത്​. ഒടുവിൽ ഞാൻ ടാറിട്ട റോഡിലെത്തി.

പൊതുജനങ്ങൾ പോലും ഉപയോഗിക്കാത്തത്ര മോശമായ റോഡിലൂടെയാണ്​ ഗൂഗിൾ എന്നെ വഴി നയിച്ചത്
 

നേപ്പാൾ അതിർത്തി കടക്കുന്നതിനു മുമ്പ്​ ആവശ്യമുള്ള പണം എടുത്തു കൈയിൽ വെക്കുന്നതിനായി ഖരഗ്​പൂരിലെ ആറോളം എ.ടി.എമ്മുകളിൽ കയറിയിറങ്ങി. എല്ലാം കാലിയായി കിടക്കുന്നു. ഒരു എ.ടി.എമ്മിൽ മെഷീൻ തന്നെ കാണാനില്ല. ആകെ കുടുങ്ങിപ്പോകുമോ എന്നൊരു ശങ്ക. ബൈക്കെടുത്ത്​ പണമുള്ള എ.ടി.എം തേടി ഞാൻ വലഞ്ഞു. അവസാനം നീണ്ട ക്യൂവുള്ള ഒരു എ.ടി.എമ്മി​​​​െൻറ വാലറ്റത്ത്​ ഞാനും നിലയുറപ്പിച്ചു. 2016 നവംബർ എട്ടിന്​ പ്രധാനമന്ത്രി നോട്ടു നിരോധനം ഏർപ്പെടു​ത്തിയപ്പോ​ഴാണ്​ ഇങ്ങനെ നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്നത്​. ഉത്തരേന്ത്യ ഇപ്പോഴും അതേ ക്യൂവിൽ തന്നെ നിൽക്കുകയാണ്​.

പണമുള്ള എ.ടി.എം തേടി ഞാൻ വലഞ്ഞു. അവസാനം നീണ്ട ക്യൂവുള്ള ഒരു എ.ടി.എമ്മി​​​​െൻറ വാലറ്റത്ത്​ ഞാനും നിലയുറപ്പിച്ചു. 2016 നവംബർ എട്ടിന്​ പ്രധാനമന്ത്രി നോട്ടു നിരോധനം ഏർപ്പെടു​ത്തിയപ്പോ​ഴാണ്​ ഇങ്ങനെ നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്നത്​. ഉത്തരേന്ത്യ ഇപ്പോഴും അതേ ക്യൂവിൽ തന്നെ നിൽക്കുകയാണ്

ആവശ്യത്തിനുള്ള കാ​ശ്​ കരുതി ഞാൻ ബോർഡറിലേക്ക്​ വെച്ചുപിടിച്ചു. വൈകിട്ടുള്ള സൂര്യപ്രകാശത്തിന്​ നേപ്പാളിലേക്കുള്ള വഴിയിലെ ഗോതമ്പുപാടങ്ങൾ സ്വർണനിറത്തിലായിരുന്നു. റോഡരികിലെ മെലിഞ്ഞുനീണ്ട മരങ്ങളും കൂടി​േചർന്ന്​ പാതയോരം മനോഹരമാക്കി. ബോർഡറിനോടടുത്തപ്പോൾ ചരക്കുവാഹനങ്ങളുടെ നീണ്ട നിര കാണാം. സൊനാലി എന്ന പ്രദേശത്തെ നേപ്പാൾ ട്രാൻസ്​പോർട്ട്​ ഒാഫീസിൽ ചെന്ന്​ 'ബെൻസാർ' എന്നറിയപ്പെടുന്ന വെഹിക്കിൾ പെർമിറ്റിനായി കാത്തുനിന്നു. ഒരു ഉദ്യോഗസ്ഥനോട്​ കാര്യം പറഞ്ഞെങ്കിലും വെയിറ്റ്​ ചെയ്യ്​ എന്നു പറഞ്ഞു. കുറേനേരം കാത്തുനിന്നു കഴിഞ്ഞ്​ വീണ്ടും ചോദിച്ചപ്പോഴാണ്​ അപ്പുറത്ത്​ ആളുണ്ട്​ അങ്ങോട്ട്​ ചെല്ലാൻ പറഞ്ഞത്​.

ബൈക്കി​​​​െൻറ ആർ.സി,  ഡ്രൈവിങ്​ ലൈസൻസി​​​​െൻറ കോപ്പി എന്നിവ സമർപ്പിച്ച്​ 12 ദിവസത്തേക്ക്​ 850 ഇന്ത്യൻ രൂപ നൽകാൻ പറഞ്ഞു. ഞാൻ രണ്ടായിരം രൂപ എടുത്തുനീട്ടിയപ്പോൾ ചില്ലറ വേണമെന്നായി അവർ. തൊട്ടടുത്തു നിൽക്കുന്ന, ഇന്ത്യയിലേക്ക്​ പോകുന്ന നേപ്പാളി എ​​​​െൻറ കൈയിൽനിന്നും 2000രൂപ വാങ്ങി പകരം എനിക്ക്​ 3200 നേപ്പാളി രൂപ തന്നു. ഞാനതിൽ നിന്നും 1200 നേപ്പാളി രൂപ അടച്ച്​ പെർമിഷൻ സ്വന്തമാക്കി നേരേ ലുംബിനി എന്ന പ്രദേശത്തേക്ക്​ തിരിച്ചു. 100 ഇന്ത്യൻ രൂപയ്​ക്ക്​ 160 നേപ്പാളി രൂപ എന്നതാണ്​വിനിമയനിരക്ക്​. രാത്രി എട്ടുമണിയോടെ ലുംബിനിയിൽ എത്തി. ബുദ്ധ​​​​െൻറ ജന്മസ്​ഥലമായ ലുംബിനിയിലാണ്​ ഇൗ രാത്രി എ​​​​െൻറ വാസം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.