ബഹിരാകാശം വിനോദകേന്ദ്രം; ആറ് സഞ്ചാരികളെ ബഹിരാകാശം കാണിച്ച് ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ -VIDEO

വാഷിങ്ടൺ ഡി.സി: ആറ് സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ച് ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ. ഏതാനും മിനിറ്റുകൾ മാത്രമാണ് ബഹിരാകാശ സഞ്ചാരം നീണ്ടത്. ഭാരമില്ലായ്മ ഉൾപ്പെടെ ബഹിരാകാശത്തെ സവിശേഷതകൾ സഞ്ചാരികൾക്ക് അനുഭവിക്കാനായി. മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്‍റെ 12ാമത് ദൗത്യമായിരുന്നു എൻ.എസ്-32 എന്ന് പേരിട്ട ദൗത്യം.

വെസ്റ്റ് ടെക്സസിലെ ലോഞ്ച് സൈറ്റിൽ നിന്ന് മേയ് 31ന് പ്രാദേശിക സമയം രാവിലെ 9.30നാണ് ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപേഡ് റോക്കറ്റ് സഞ്ചാരികളുമായി കുതിച്ചുയർന്നത്.

വിവിധ മേഖലകളിൽ നിന്നുള്ള ആറ് പേരാണ് യാത്രികരായുണ്ടായിരുന്നത്. ടെക്സസിലെ പ്രമുഖ സ്റ്റെം എജ്യുകേറ്റർ അയ്മീറ്റ് മെഡിന ജോർജ്, റേഡിയോളജിസ്റ്റ് ഡോ. ഗ്രച്ചൻ ഗ്രീൻ, നയതന്ത്രജ്ഞ ജെയ്മി അലെം, സംരംഭകനായ പോൾ ജെറിസ്, ന്യൂസിലാൻഡിന്‍റെ എയ്റോസ്പേസ് എക്സിക്യൂട്ടീവ് മാർക് റോക്കറ്റ്, കനേഡിയൻ സാഹസിക സഞ്ചാരി ജെസ്സി വില്യംസ് എന്നിവരായിരുന്നു എൻ.എസ്-32 ദൗത്യത്തിന്‍റെ ഭാഗമായത്. ഏതാനും മിനിറ്റുകൾ യാത്രികരെ ബഹിരാകാശത്തെത്തിച്ചതിന് പിന്നാലെ പേടകം വെസ്റ്റ് ടെക്സസ് മരുഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.

പേടകം തിരിച്ചിറങ്ങുന്നു

 

കഴിഞ്ഞ ഏപ്രിലിൽ വനിതകളെ മാത്രം ഉൾക്കൊള്ളിച്ചുള്ള ബഹിരാകാശ ദൗത്യം എൻ.എസ്-31 ബ്ലൂ ഒറിജിൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറിയുൾപ്പെടെ ആറ് വനിതകളാണ് അന്ന് യാത്രികരായുണ്ടായിരുന്നത്. 

Tags:    
News Summary - Jeff Bezos's Blue Origin launches six customers on tourist flight to space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT