ലഡാക്ക്​ അത്ര ദൂരെയാണോ...?

ശ്മീരിലെ ഏറ്റവും സുന്ദരമായ മറ്റൊരു സ്ഥലം ലഡാക്ക്​ ആണ്. ഒരിക്കലെങ്കിലും ഒന്ന്​ വന്നുപോകാൻ ആരും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യത്തി​​​​െൻറ അപാരമായ ഒരു തുരുത്ത്​. ഞങ്ങളുടെ ഈ യാത്രയുടെ പ്രധാന ആകർഷണവും ലഡാക്ക്​ തന്നെയായിരുന്നു. സൗഹൃദങ്ങളുടെ ലോകത്ത് ചുമ്മാ അങ്ങ് പാറി നടക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.കൂടെപ്പിറപ്പുകളെ പോലെ എന്നും കൂടെയുള്ള ഒരുപാട് നല്ല സുഹൃത്തുക്കളും ഞാനും കണ്ട കാഴ്ചകൾ ആണ് എന്റെ സമ്പാദ്യം. ഒരു യാത്ര പോവണം എന്നു പറഞ്ഞപ്പോൾ അവർ വീണ്ടും ഒരുമിച്ചു. ഈ യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത് ഒരു
വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പിറവിയെ തുടർന്നാണ് 2 -3 മാസത്തെ കൂലങ്കഷമായ ചർച്ചകളാണ്​ ഇങ്ങനെ ഒരു യാത്രയിലേക്ക്​ എത്തിച്ചത്​.

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നല്ല കൂട്ടുകാരാണ്​ യാത്രയുടെ വിജയം. ഒരുപാട് യാത്രകൾ ഒന്നും നടത്തിയില്ലെങ്കിലും എന്തും നേരിടാൻ കഴിവുള്ള കൂട്ടുകാർ തന്നെയാണ് ഈ യാത്രയുടെ ശക്തി. പക്വതയും കാര്യ ഗൗരവവും ഉള്ള നല്ല കൂട്ടുകാർ ആയ അസ്‌ലം, വിനീത്, അർഷദ് മുഹ്സിൻ, നദീം.. അതുപോലെ എടുത്തു പറയേണ്ടത് മുഹമ്മദ്‌ പി.കെയുടെ സേവനമാണ്​. കാരണം, വാടകയ്ക്ക് എടുത്ത വാഹനം പലപ്പോഴും പണി 
തന്നപ്പോൾ ഒരു മെക്കാനിക്കിനെ പോലെ കൂടെ നിന്ന നമ്മുടെ സ്വന്തം ചങ്കു ബ്രോ.


ലഡാക്കിൽ എങ്ങനെ പോകാം ...?

ലഡാക്ക് സ്വപ്നം കാണാൻ എളുപ്പം ആണെങ്കിലും അവിടെ എത്തുക എന്നുള്ളത് ഇത്തിരി പ്രയാസം തന്നെയാണ്. മൂന്നു മാർഗങ്ങൾ ലഡാക്​ യാത്രയ്​ക്ക്​ അവലംബിക്കാം.


1. ഫ്ലൈറ്റ് മാർഗം ലഡാക്കിൽ പോയി അവിടെ നിന്നും വാഹനം എടുത്തു കറങ്ങുക. ഇതാണ് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും എളുപ്പമുള്ള മാർഗം.
2. ലഡാക്കിലേക്ക് ബസ് മാർഗവും, മറ്റു വാഹനങ്ങളിലും എത്താം..
3. സ്വന്തം വാഹനത്തിൽ (കാർ, ബൈക്ക്) ലഡാക്കിൽ എത്തിച്ചേരുക..

മൂന്നാമത്തെ വഴിയാണ്​ ഏറ്റവും വെല്ലുവിളി നിറഞ്ഞ വഴി. റോഡിൽ കൂടി നാടുകൾ കണ്ട്​ യാത്ര ചെയ്യുന്ന സുഖം പറഞ്ഞു ബേധ്യപ്പെടുത്താൻ കഴിയാത്തത്​. കശ്മീർ വഴി ലഡാക്ക് കണ്ടു മണാലി വഴി തിരിച്ചു ഇറങ്ങുക... ഇതാണ് സ്വന്തം വാഹവുമായി യാത്ര പുറപ്പെടുന്നവരുടെ ഇഷ്ട റൂട്ട്. മറ്റു ചിലർ മണാലി വഴി റോത്തം പാസ്​ കയറി ലഡാക്ക് കണ്ട്​ കശ്മീർ പോകാതെ തിരിച്ചു പോകും. ഈ രണ്ടു യാത്രയുടെയും തുടക്കം ഛണ്ഡീഗഡിൽ നിന്നും ആക്കുകയാണെങ്കിൽ സമയവും ദൂരവും ലഭിക്കാം. എ​​​​െൻറ അഭിപ്രായത്തിൽ കശ്മീർ വഴി ലഡാക്കിലൂടെ മണാലി ഇറങ്ങുന്നതാണ് നല്ലത്. കാരണം, കശ്മീറിന്റെ മൊഞ്ച്​ കണ്ട്​ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു ലഡാക്കിൽ എത്തിയാൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടില്ല. മേയ്​ പകുതി മുതൽ ഒക്ടോബർ പകുതി വരെ ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ലഡാക്കിൽ എത്തുന്നത്. കാരണം, ഈ സമയത്തു മാത്രമാണ്​ റോത്താം പാസ്​ തുറക്കുന്നത്. മറ്റു സമയങ്ങളിൽ മഞ്ഞു കാരണം റോഡ്‌ അടച്ചിടും. ആ സമയങ്ങളിൽ കശ്മീർ വഴി ലഡാക്കിൽ എത്തിച്ചേരാമെങ്കിലും അപകടം നിറഞ്ഞ യാത്രയാണത്​.

മൂന്നാമത്തെ വഴി ഏറ്റവും വെല്ലുവിളി നിറഞ്ഞ വഴിയാണ്​....

സ്വന്തം വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നതാണ്​ നല്ലത്​. നമ്മൾ നിത്യവും പരിചയത്തിലായ വണ്ടിയാകുമ്പോൾ അതി​​​​െൻറ ചെറിയൊരു ശബ്​ദവ്യത്യാസം പോലും നമുക്ക്​ തിരിച്ചറിയാൻ കഴിയും. ഡൽഹി, ഛണ്ടീഗഡ്, മണാലി, ലഡാക്ക്​ എന്നിവിടങ്ങളിൽ നി​ന്നൊക്കെ ഇഷ്​ടം പോലെ വണ്ടി വാടകയ്ക്ക് കിട്ടും. സീസണും സി.സിയും ഒക്കെ അനുസരിച്ചു 800 മുതൽ 1500 വരെ ഒക്കെ ആണ് ചാർജ് ഈടാക്കുന്നത്. ഒറിജിനൽ ​െഎ.ഡി കാ​ർഡും 2000 രൂപ മുതൽ 10000 രൂപ വരെ ഡെപ്പോസിറ്റും, ബ്ലാങ്ക് ചെക്കും കൊടുത്താൽ ഏതൊരാൾക്കും വാഹനം വാടകയ്​ക്ക്​ എടുക്കാം. കാശ്​ ഇത്തിരി കൂടിയാലും നല്ല വാഹനം തന്നെ എടുക്കാൻ ശ്രദ്ധിക്കുക. എടുക്കുന്നതിനു മുമ്പ് എല്ലാം ഒ.കെ. ആണോ എന്ന് ഒരു മെക്കാനിക്കിനെ കണ്ട്​ ചെയ്‌താൽ നന്നായിരിക്കും.

കശ്മീറിന്റെ മൊഞ്ച്​ കണ്ട്​ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു ലഡാക്കിൽ എത്തിയാൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടില്ല

വണ്ടി അവർ തരുമ്പോൾ നിങ്ങൾ ഒരുപാട് പേജുകളുള്ള എഗ്രിമ​​​െൻറിൽ ഒപ്പിട്ടു കൊടുക്കണം. അതിൽ വണ്ടി നഷ്ടപ്പെട്ടു കഴിഞ്ഞാൽ, ആക്സിഡന്റ് സംഭവിച്ചാൽ എന്നിങ്ങനെ കുറെ നിബന്ധനകളും പൈസയും എഴുതി വെച്ചിട്ടുണ്ട്.. 3000 കിലോമീറ്റർ ഒക്കെ ഓടിച്ചു വന്നാൽ വണ്ടിക്കു തേയ്മാനം ഒക്കെ സംഭവിച്ചു നമ്മൾ കൊടുത്ത ഡെപ്പോസിറ്റ് അവർക്ക് കൊടുക്കാൻ തികയുമോ എന്ന് സംശയമാണ്​. വാഹനം കൊണ്ട്ുപോകുമ്പോൾ നിങ്ങൾ കരുതേണ്ട ചില കാര്യങ്ങളുണ്ട്​. ക്ലച്ച്​ വയർ, ആക്സിലറേറ്റർ കേബിൾ, ഡിസ്ക് പാഡ്, ട്യൂബ്, പമ്പ്, പ്ലഗ്ഗ്, എൻജിൻ ഓയിൽ അങ്ങനെ പോകുന്നു നീണ്ട നിര...

സൗഹൃദങ്ങളുടെ ആഘോഷം കൂടിയാണ്​ ഒാരോ യാത്രകളും.. ലേഖകനും (നടുക്ക്​) സുഹൃത്തുക്കളും

ഇനി ബൈക്ക് നിങ്ങൾ ചണ്ഡീഗഡ്, ഡൽഹി, മണാലി എന്നിവിടങ്ങളിൽ നിന്നുംഎടുത്താൽ നിങ്ങളുടെ വാഹനം ലേഹ് വെച്ച് അവിടുത്തെ റ​​​െൻറൽ ലോബിതടയും. കശ്മീർ നിന്നും എടുത്തത് തടയില്ല. സ്വന്തം വാഹനവും തടയില്ല. ഇനി തടഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എടുത്ത വാഹനം അവിടെ വെച്ച് അവരുടെ ബൈക്ക് എടുത്തു വേണം കറങ്ങാൻ. അപ്പോൾ ചെലവ് നന്നായി കൂടും. രാവിലെ അഞ്ചു മണിക്ക്​ എണീറ്റു ലേഹിൽ നിന്നും കർഡുങ്ക വഴി നുബ്രയും പാങ്കോങ്ങും കാണാൻ പോയാൽ അവരുടെ കണ്ണിൽ പെടാതെ രക്ഷപ്പെടാം.

കശ്​മീരി​​െൻറ സൗന്ദര്യം അവിടുത്തെ ഒാരോ മനുഷ്യരിലും കാണാം..

ഒരാൾക്ക് ഏകദേശ കണക്കു പ്രകാരം 500 രൂപയുടെ പാസ്സ് എടുത്തു വേണം ലഡാക്കിൽ കറങ്ങാൻ. പഴയ ബസ്​ സ്​റ്റാൻറിനടുത്തുള്ള ഓഫീസിൽ ചെന്ന് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ അപേക്ഷിച്ചു സീൽ ചെയ്തു വേണം ലഡാക്ക് കറങ്ങാൻ. ഓൺലൈൻ ആയി അപേക്ഷിക്കാൻ http://www.lahdclehpermit.in ഈ ലിങ്കിൽ പോവുക. പെർമിറ്റ്‌ കിട്ടിയാൽ അതിന്റെ മിനിമം അഞ്ച്​ കോപ്പിയെങ്കിലും കൈയിൽ കരുതുക. എല്ലാ ചെക് പോസ്റ്റിലും കോപ്പി കൊടുക്കേണ്ടി വരും. ലഡാക്ക് കാഴ്ചകളുടെ ലോകം ആണ് ഓരോ അഞ്ച്​ കിലോമീറ്റർ കഴിഞ്ഞാലും വണ്ടി നിറുത്തി ഫോട്ടോ എടുക്കാൻ തോന്നുന്ന കാഴ്ചകളുടെ ആവർത്തനം ഇല്ലാത്ത അപൂർവമായ ലോകം.

വീണ്ടും വീണ്ടും തിരികെ വിളിക്കുന്ന അപാരമായ സൗന്ദര്യത്തി​​​െൻറ തീരമാണ്​ കശ്​മീർ..

ഇനി ലഡാക്കിൽ റോഡ് മാർഗം പോവുകയാണ് എങ്കിൽ ഞാൻ മുകളിൽ പറഞ്ഞത് പോലെ കശ്​മീരി​​​​െൻറ അഴക്​ കണ്ടു പോകുന്നത് ആവും നല്ലത്. ഡൽഹിയിൽ നിന്നും പോകുമ്പോൾ 490 കിലോമീറ്റർ നല്ല കിടിലൻ റോഡിൽ ഒന്നാം ദിവസം യാത്ര ചെയ്തു പത്താൻകോട്ട്​ പിടിക്കാം. അന്ന് അവിടെ സ്റ്റേ ചെയ്തു സമയം ഉണ്ടെങ്കിൽ അമൃത്​സർ, വാഗാ ബോർഡർ ഒക്കെ കണ്ടു പിറ്റേ ദിവസം കറങ്ങാം. ഇല്ലെങ്കിൽ പിറ്റേന്ന് രാവിലെ എണീറ്റു ശ്രീനഗർ പിടിക്കാം. 335 കിലോമീറ്ററേ ഉള്ളൂ എങ്കിലും 10-12 മണിക്കൂർ പിടിക്കും എത്തിച്ചേരാൻ. ഒരു മൂന്നു ദിവസം കശ്മീരിനായി മാറ്റി വെക്കുകയാണെങ്കിൽ പെഹൽഗാമിലെയും ഗുൽമർഗിലെയും കാഴ്ചകൾ കണ്ടു ആസ്വദിച്ചു യാത്ര ചെയ്യാം.

(അവസാനിച്ചു...)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.