Posted On
date_range Updated On
date_range മാസ്ക്കില്ല; നീലഗിരിയിൽ വിനോദസഞ്ചാരികളിൽനിന്ന് 1.80 ലക്ഷം രൂപ പിഴ ഈടാക്കി
ഗൂഡല്ലൂർ: മാസ്ക് ധരിക്കാതെ എത്തിയ വിനോദസഞ്ചാരികളിൽനിന്ന് ഒരുമാസത്തിനിടയിൽ 1.80 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനത്തിന് അനുവദിച്ചതോടെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. അതേസമയം, മാസ്ക് ധരിക്കാതെയാണ് പലരും എത്തുന്നത്. മാസ്കില്ലാതെ പുറത്തേക്കിറങ്ങുന്നവരിൽനിന്ന് 200 രൂപയാണ് പിഴ ഈടാക്കുന്നത്.
ഇതിനായി ഊട്ടിയിൽ മാത്രം നാലു സ്ക്വാഡുകൾ പ്രവർത്തിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.