Posted On
date_range Updated On
date_range മൂന്നാർ യാത്രക്കാർ ശ്രദ്ധിക്കുക: റോഡരികിൽ അടർന്നു വീഴാറായി വലിയ പാറ, ഗതാഗതം വഴി തിരിച്ചുവിടും
തൊടുപുഴ: മൂന്നാറിലേക്കുള്ള വഴിയിൽ വലിയ പാറ അടർന്നു വീഴാറായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിടുന്നു. പള്ളിവാസൽ പഞ്ചായത്തിൽ രണ്ടാം മൈലിനു സമീപമാണ് വലിയ പാറ അടർന്നു വീഴാറായ നിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള ഗതാഗതം ആനച്ചാൽ വഴി തിരിച്ചു വിടുമെന്ന് ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
രാത്രിയിൽ മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ പാറ വീണ് വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാലാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്. യാത്രക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തുടർച്ചയായ അവധി ദിവസങ്ങൾ ലഭിച്ചതോടെ മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വൻ തിരക്കാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.