Posted On
date_range Updated On
date_range റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് ഭാരമുള്ള വസ്തുക്കൾ; ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം, ബിഹാർ സ്വദേശി പിടിയിൽ
പാലക്കാട്: ഒറ്റപ്പാലം -ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടത്ത് റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തി. സംഭവത്തിൽ ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയയെ ആർ.പി.എഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.
റെയിൽവേ ട്രാക്കില്‍ സിമന്റ് ചാക്കും കോണ്‍ക്രീറ്റ് കഷണങ്ങളുമാണ് കണ്ടെത്തിയത്. ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.
മാന്നനൂര്‍, ഷൊർണൂർ എ കാബിന്‍ ഭാഗങ്ങളിലാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്. കോണ്‍ക്രീറ്റ് സ്ലാബും, പാളത്തിന്റെ കഷണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും ആർ.പി.എഫ് കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത ബിഹാർ സ്വദേശിയായ യുവാവിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.