പ്രിയദർശിനിക്കു ശേഷം 'വിജ്ഞാന ദർശിനി'; വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ പ്രിയദർശിനി യാത്രകൾക്ക് പുറമെ, വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’യുമായി കെ.എസ്.ആർ.ടി.സി . ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപത്തെ പ്രധാന ആകർഷണങ്ങളിലേക്കുമാണ് വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയത്. ഇതിനു പുറമെ മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും.

പൊന്മുടിയിലേക്കുള്ള യാത്രകൾക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളാണ് ഉപയോഗിക്കുക. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള യാത്രകളും ക്രമീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ഉൾപ്പെടുത്തും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാം.

ജില്ലാ കോഓഡിനേറ്റർമാരുടെ ഫോൺ നമ്പറുകൾ:

തിരുവനന്തപുരം നോർത്ത്: 9188619378

തിരുവനന്തപുരം സൗത്ത്: 9188938522

കൊല്ലം: 9188938523

പത്തനംതിട്ട: 9188938524

ആലപ്പുഴ: 9188938525

കോട്ടയം: 9188938526

ഇടുക്കി: 9188938527

എറണാകുളം: 9188938528

തൃശൂർ: 9188938529

പാലക്കാട്: 9188938530

മലപ്പുറം: 9188938531

കോഴിക്കോട്: 9188938532

വയനാട്: 9188938533

കണ്ണൂർ, കാസർകോട്: 9188938534

വിദ്യാഭ്യാസവും വിനോദവും ഒരുമിപ്പിക്കുന്ന യാത്രകളിലൂടെ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    
News Summary - KSRTC Launches Student Tourism Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.