Posted On
date_range Updated On
date_range സ്പൈസ് ജെറ്റിൽ സീറോ ചേഞ്ച് ഫീ ഓഫർ
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർക്ക് സഹായകമായ തീരുമാനവുമായി സ്പൈസ് ജെറ്റ്. യാത്രത്തീയതി മാറ്റാനോ ടിക്കറ്റെടുത്ത ആളുടെ പേര് മാറ്റാനോ ഫീസ് ഇൗടാക്കില്ലെന്ന് എയർലൈൻ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. സീറോ ചേഞ്ച് ഫീ എന്ന പേരിലുള്ള ഓഫർ മാർച്ച് 27 മുതൽ ഏപ്രിൽ നാലുവരെയെടുത്ത ടിക്കറ്റുകൾക്കാണ് ബാധകമാകുക. മാർച്ച് 27 മുതൽ ജൂൺ 30 വരെയുള്ള യാത്രക്ക് ഈ ഇളവ് അനുവദിക്കും. യാത്രക്ക് ഏഴു ദിവസം മുമ്പുവരെ അപേക്ഷിക്കുന്നവർക്കാണ് ഈ ആനുകൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.