ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഇനി മുതൽ യാ​ത്ര മാ​ത്ര​മ​ല്ല, ഇ​നി ഷോ​പ്പി​ങ്ങു​മാ​കാം

ത​ല​ശ്ശേ​രി: ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഉ​ദ്‌​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഇ​നി മു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഷോ​പ്പി​ങ് അ​നു​ഭൂ​തി​യും. പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ, ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ എ​ന്നി​വ​ക്ക് പു​റ​മെ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ മ​സാ​ജ് സെ​ന്‍റ​ർ, മെ​ഡി​ക്ക​ൽ റൂം, ​ബാ​ർ​ബ​ർ ഷോ​പ്പ് എ​ന്നി​വ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​ജ്ജ​മാ​കും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച ‌സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ റെ​യി​ൽ​വേ ബോ​ർ​ഡ് ആ​വി​ഷ്ക​രി​ച്ച സ്‌​റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കു​ന്ന വ്യാ​പാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ത​ല​ശ്ശേ​രി​യി​ൽ ല​ഭ്യ​മാ​കും.

ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ റൂം ​ഒ​രു​ക്കു​ക. മ​സാ​ജ് സെ​ന്‍റ​റും ഐ​സ്ക്രീം പാ​ർ​ല​റും ജ​ൻ​ഔ​ഷ​ധി ഔ​ട്‌​ലെ​റ്റും തു​ട​ങ്ങാ​ൻ ആ​ളു​ക​ളാ​യി. മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ക​രാ​ർ എ​ടു​ക്കു​ന്ന​വ​ർ ഒ​രു​ക്ക​ണം. ത​ല​ശ്ശേ​രി ടി.​സി റോ​ഡി​ന് അ​ഭി​മു​ഖ​മാ​യാ​ണ് ഇ​തി​നാ​യി മു​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കും. ഇ​തു​ൾ​പ്പെ​ടെ 61 സേ​വ​ന​ങ്ങ​ളാ​ണ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ത​ല​ശ്ശേ​രി​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം ഷൊ​ർ​ണൂ​ർ, കു​റ്റി​പ്പു​റം, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, ഫ​റോ​ക്ക്, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട്, മം​ഗ​ളൂ​രു സ്‌​റ്റേ​ഷ​നു ക​ളി​ലും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.

Tags:    
News Summary - shopping facilities at thalasseri railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.