സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ട രാജമലയുടെ കവാടം
Posted On
date_range Updated On
date_range തിങ്ങി നിറഞ്ഞ് മൂന്നാർ; വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവം
മൂന്നാർ: അനുകൂല കാലാവസ്ഥയും അവധിദിവസവും ഒത്തുവന്നതോടെയാണ് തെക്കിെൻറ കശ്മീർ കാണാൻ സന്ദർശകരുടെ വൻ തിരക്ക്. ആയിരക്കണക്കിന് സന്ദർശകരാണ് ഞായറാഴ്ച മാത്രം മൂന്നാറിലേക്ക് എത്തിയത്. വരയാടുകളുടെ കേന്ദ്രമായ രാജമല, ബോട്ടിങ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള എക്കോ പോയൻറ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക്. രാജമലയിൽ മാത്രം രണ്ടായിരം പേരാണ് ടിക്കറ്റെടുത്ത് വരയാടുകളെ കാണാൻ എത്തിയത്. കുറഞ്ഞത് നാലായിരം പേരെങ്കിലും ഇന്നലെ മൂന്നാർ കാണാൻ എത്തിയിട്ടുണ്ട്.
സഞ്ചാരികളെത്തിയ വാഹനങ്ങൾ ക്രമാതീതമായതോടെ മാട്ടുപ്പെട്ടി റോഡിലും ടൗണിലും വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. മൂന്നാർ പൊലിസിെൻറ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വാഹനയാത്ര സുഗമമായത്. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ്ങിന് വൻ തിരക്കായിരുന്നു. ഉച്ചക്ക് നേരിയ തോതിൽ മഴ പെയ്തത് ആശങ്ക സൃഷ്ടിച്ചെങ്കിലും പെട്ടെന്ന് മാനം തെളിഞ്ഞതോടെ ബോട്ടിങ് സുഗമമായി. കാന്തല്ലൂർ, വട്ടവട, മറയൂർ മേഖലകളിലും തിരക്ക് വർധിച്ചു. ഡിസംബറിൽ ആരംഭിക്കുന്ന ടൂറിസം സീസൺ ആഘോഷമായി തുടങ്ങിയതിെൻറ സന്തോഷത്തിലാണ് മൂന്നാർ നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.