ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ്. യാത്ര വൈകാനും യാത്രാ ദൈർഘ്യം കൂടാനും ഇത് കാരണമാകുമെന്നും ഇൻഡിഗോ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇൻഡിഗോ, യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡിഗോ സംഘം സജ്ജമാണെന്നും അറിയിച്ചു.
ഇറാന്റെ ചുറ്റുമുള്ള വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ മറ്റു റൂട്ടുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും യാത്രക്കാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറക്കാൻ പരാമവധി ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. അതിനാൽ വിമാനത്തിന്റെ സ്റ്റാറ്റസ് നിരന്തരം നോക്കണം. ആവശ്യമെങ്കിൽ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.