ബംഗളുരു : ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണമായി സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റാൻ കർണാടക സർക്കാർ തീരുമാനിച്ചു.
കോവിഡ് ചികിത്സകേന്ദ്രങ്ങൾ ആയ ആശുപത്രികളിൽ വാക്സിൻ എടുക്കാൻ സാധാരണക്കാർ എത്തുന്നത് രോഗം പടരാൻ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിൽ. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലരാൻ സാധ്യതയുണ്ട്. തുടങ്ങിയ കാരണങ്ങൾ വിലയിരുത്തിയാണ് കോവിഡിനെ പ്രതിരോധിക്കാൻ രൂപീകരിച്ച ടാസ്ക് ഫോഴ്സും സർക്കാറും ചേർന്ന് പുതിയ തീരുമാനമെടുത്തത്.
ഇതിനൊപ്പം കോവിഡ് ബാധിച്ച് വീട്ടിലും കോവിഡ് കെയർ സെന്ററുകളിലും ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം പൾസ് ഓക്സീമീററർ നൽകും.
താലൂക്ക് ആശുപത്രികളിലെ 100 ശതമാനം കിടക്കകളും ഓക്സിജൻ കിടക്കകൾ ആക്കി മാറ്റും. ജില്ല ആശുപത്രികളിൽ 100 ഐ.സി.യു ബെഡ് ഉറപ്പാക്കും. തുടങ്ങിയ തീരുമാനങ്ങളും യോഗത്തിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.