മനാമ: 2024 നവംബറിനും 2025 ഏപ്രിലിനും ഇടയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് ബഹ്റൈന്റെ ടൂറിസം മേഖലക്ക് പുതിയ ഊർജം നൽകി. ഈ കാലയളവിൽ ഏകദേശം 40,000 സന്ദർശകരെയാണ് ബഹ്റൈനിലേക്ക് ആകർഷിച്ചത്. ഈ സഞ്ചാരികളുടെ വരവിലൂടെ ബഹ്റൈൻ ഏകദേശം 70 മില്യൺ ഡോളർ വരുമാനം നേടിയതായാണ് റിപ്പോർട്ട്. സഞ്ചാരികളുടെ ശരാശരി താമസം മൂന്ന് രാത്രിയിൽ കൂടുതലായിരിക്കും എന്നും, പ്രതിദിന ചെലവ് 73 ദിനാറിന് മുകളിലായിരിക്കുമെന്നും കണക്കാക്കുന്നു. ബഹ്റൈനും യൂറോപ്യൻ നഗരങ്ങളുമായുള്ള വിമാന സർവിസുകൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ വളർച്ചക്കുപിന്നിലെ പ്രധാന കാരണം. ഇരുദിശകളിലേക്കുമുള്ള യാത്രകൾ എളുപ്പമാക്കിയത് ടൂറിസം കുതിച്ചുയരാൻ സഹായകമായി. യൂറോപ്പിലേക്ക് പോകുന്ന ജിസിസി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയുമ ഈ പ്രവണതക്ക് ആക്കം കൂട്ടി.
ജിസിസി രാജ്യങ്ങൾക്കിടയിലും, യൂറോപ്പിലേക്കുമുള്ള യാത്ര കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി 2025ന്റെ നാലാം പാദത്തിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നിലവിൽ വരും. ഇത് ടൂറിസം മേഖലയുടെ കൂടുതൽ വളർച്ചക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. ബഹ്റൈൻ പൗരന്മാർക്കിടയിൽ യൂറോപ്യൻ യാത്രകൾക്ക് ഇപ്പോഴും പ്രിയമേറെയാണ്. ഷോപ്പിങ്ങിനും സംസ്കാരങ്ങൾ തേടുന്നവർക്കും പ്രിയപ്പെട്ട സ്ഥലമായ പാരീസ്, നല്ല പ്രകൃതി കാഴ്ചകളൊരുക്കുന്ന ഇറ്റലി, റോം, ഫ്ലോറൻസ്, വെനീസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബഹ്റൈനിൽ നിന്നും അവധി ആഘോഷിക്കാനായി പോകാറുണ്ട്. യൂറോപ്യൻ ട്രാവൽ ഏജൻസികളുമായി ചേർന്ന് നേരിട്ടുള്ള യാത്രാ പാക്കേജുകൾ സംഘടിപ്പിക്കാനുള്ള കരാറുകൾ യാത്രാ ആസൂത്രണം എളുപ്പമാzക്കിയതും ഈ വളർച്ചക്ക് സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.