ബേ​ക്ക​ൽ ബീ​ച്ച് ഫെ​സ്റ്റ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് മേ​നോ​ൻ, ച​ല​ച്ചി​ത്ര​താ​രം മ​നീ​ഷ കൊ​യ്‌​രാ​ള എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബേക്കൽ ബീച്ച് ഫെസ്റ്റിന് തുടക്കം

ബേക്കൽ: ശനിയാഴ്ച മുതൽ 31വരെ ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശിഷ്ടാതിഥികളായ സംവിധായകൻ മണിരത്നം, സിനിമതാരം മനീഷ കൊയ്രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർക്കൊപ്പം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സിനിമ ടൂറിസം എന്ന ആശയം 2023ൽതന്നെ മണിരത്നത്തെ അറിയിക്കുകയും അതിന്റെ ഭാഗമായാണ് രണ്ടു വർഷങ്ങൾക്കിപ്പുറം ബേക്കലിലേക്ക് അദ്ദേഹം തന്റെ അണിയറപ്രവർത്തകർക്കൊപ്പം എത്തുന്നതും. 1995ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രം സാമൂഹിക ഐക്യത്തിന്റെയും മതസാഹോദര്യത്തിന്റെയും പ്രാധാന്യം കൂടി വിളിച്ചോതുന്ന സിനിമയാണ്. ഈ ഒരു വിഖ്യാത ചലച്ചിത്രസംഗമം കേരളത്തിലെയും ബേക്കലിലെയും ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ബി.ആർ.ഡി.സിയെ അദ്ദേഹം അഭിനന്ദിച്ചു. ബോംബെ സിനിമയുടെ 30ാം വാർഷികം, ബി.ആർ.ഡി.സിയുടെ 30ാം വാർഷികാഘോഷം, ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിവലിന്റെ ആരംഭം എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Bekal Beach Fest begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.