തീക്കട്ടയിൽ ഉറുമ്പരിക്കുന്നു; ഇൻറലി​െൻറ വിവരങ്ങൾ ചോർത്തി ഹാക്കർ

യുഎസ് ചിപ്പ് നിർമാതാവായ ഇൻറലി​െൻറ നിർണായക രേഖകൾ ഹാക്കർ ചോർത്തിയന്ന്​ നിഗമനം. 20 ജിബി വരുന്ന ആന്തരിക രേഖകളാണ്​ അജ്ഞാത ഹാക്കർ കവർന്നത്​. രഹസ്യ ഫയലുകൾ‌ മറ്റൊരു വെബ്​സൈറ്റിൽ പ്രചരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.

ചോർന്ന വിവരങ്ങളിൽ ചിലത്​ സ്വിസ് സോഫ്​റ്റ്​വെയർ എഞ്ചിനീയറായ ടിൽ കോട്ട്മാൻ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം വളരെ പ്രചാരമുള്ള ടെലിഗ്രാം ചാനലും നടത്തുന്നുണ്ട്​. ഈ വർഷം ആദ്യം ഇൻറൽ ഹാക്ക് ചെയ്യുമെന്ന് അവകാശപ്പെട്ട ഹാക്കറിൽ നിന്നാണ് തനിക്കീ വിവരങ്ങൾ ലഭിച്ചതെന്ന് കോട്ട്മാൻ പറഞ്ഞു.

ഇൻറലി​െൻറ വിവിധ ചിപ്‌സെറ്റുകളുടെ ആന്തരിക രൂപകൽപ്പന വിവരങ്ങളാണ്​ ചോർത്തപ്പെട്ടത്​. ഫയലുകളിൽ ഇൻറൽ ഉപഭോക്താക്കളുടെയൊ ജീവനക്കാരുടെയൊ വിവരങ്ങൾ അടങ്ങിയിട്ടില്ലെന്നും കോട്ട്​മാൻ പറയുന്നു. ഹാക്കർ‌ക്ക് ലഭിച്ച മറ്റ്​ വിവരങ്ങൾ‌ എന്താണെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്നാൽ ഹാക്ക്​ ചെയ്യപ്പെട്ട വാർത്ത ഇൻറൽ നിഷേധിച്ചു. അജ്ഞാതനായ ഒരാൾ തങ്ങളുടെ ചില വിവരങ്ങൾ ഡൗൺലോഡ്​ ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്​ ഹാക്കിങ്ങ്​ അല്ലെന്നുമാണ്​ ഇൻറലി​െൻറ വാദം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.