മരുന്നടി തെളിഞ്ഞു; ബോസ്റ്റൺ മാരത്തൺ ജേതാവിന്റെ കിരീടം റദ്ദാക്കി, ആറു വർഷം വിലക്ക്

ദിവസങ്ങൾക്കിടെ ഉത്തേജക ഉപയോഗത്തിന് വീണ്ടും നടപടി നേരിട്ട് കെനിയൻ താരങ്ങൾ. ബോസ്റ്റൺ മാരത്തൺ ജേതാവായിരുന്ന കെനിയയുടെ ഡയാന കിപ്യോഗിയാണ് ഏറ്റവും ഒടുവിൽ കുടുങ്ങിയത്. താരത്തിന്റെ കിരീടം റദ്ദാക്കിയ ഉത്തേജക അന്വേഷണ സമിതി ആറു വർഷത്തേക്ക് മത്സര വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2021നു ശേഷം കിപ്യോഗി പ​ങ്കെടുത്ത എല്ലാ മത്സരങ്ങളിലെയും ഫലങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

മുമ്പും കെനിയൻ താരത്തിന് ബോസ്റ്റൺ മാരത്തൺ കിരീടം നഷ്ടമായിരുന്നു. മരുന്നടിച്ചതിന് കുടുങ്ങിയ റിത ജെപ്റ്റൂവിന് 2014വിലാണ് കിരീടം നഷ്ടമായത്.

കെനിയക്കാരിയായ പ്യൂരിറ്റി റിയോനോറിപോക്കും വിലക്കു വീണിട്ടുണ്ട്. അഞ്ചു വർഷത്തേക്കാണ് താരത്തിന് കളിവിലക്ക്. 

Tags:    
News Summary - Diana Kipyokei banned for six years and stripped of 2021 Boston Marathon title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.