തിരുവനന്തപുരം: പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്നും അത് ചർച്ച ചെയ്യേണ്ട സമയം അല്ല ഇതെന്നും ഹസൻ വ്യക്തമാക്കി.
സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ട്. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എം. എം ഹസൻ പറഞ്ഞു.
വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും ഹസൻ പറഞ്ഞു. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നു പറഞ്ഞവരാണ് സി.പി.എമ്മുകാർ. ഇപ്പോൾ ഒരു ആത്മഹത്യ കൊലപാതകം ആക്കാൻ ഉള്ള ശ്രമമാണ്. പെരിയ കേസ് വിധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ആത്മഹത്യയെ കൊലപാതകമാക്കാൻ ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു. ഐ.സി. ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയട്ടെ എന്നായിരുന്നു എം.എം ഹസന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.