അബൂദബിയിലെ തിയറ്ററുകൾ തുറക്കാൻ ഒരുങ്ങുന്നു

അബൂദബി: കർശന നിയന്ത്രണങ്ങളോടെ അബൂദബി വാണിജ്യ കേന്ദ്രങ്ങളിലെ സിനിമ തിയറ്ററുകൾ തുറക്കാൻ നീക്കം. മുൻകരുതൽ നടപടികൾ പാലിച്ചാൽ ഷോപ്പിങ് മാളുകളിലെ സിനിമ തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അംഗീകാരം നൽകുമെന്ന് അബൂദബി ഡിപ്പാർട്​മൻെറ്​ ഓഫ് ഇക്കണോമിക് ഡെവലപ്മൻെറ്​ അറിയിച്ചു. 30 ശതമാനം ശേഷിയിൽ ജനങ്ങളെ പ്രവേശിപ്പിച്ച് പ്രവർത്തനം പുനരാരംഭിക്കാമെന്നും സർക്കുലർ നിർദേശിക്കുന്നു. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ കമ്മിറ്റിയുമായി ഏകോപിച്ചാണ് തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കുക. നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തും. അബൂദബി എമിറേറ്റിൽ 19 സിനിമ തിയറ്ററുകളാണുള്ളത്​. 12 എണ്ണം അബൂദബി നഗരത്തിലും ആറെണ്ണം അൽഐൻ നഗരത്തിലും ഒരെണ്ണം അൽദഫ്ര മേഖലയിലുമാണ്.


തിയറ്ററുകൾ തുറക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ: തിയറ്ററിലെ എല്ലാ ജീവനക്കാരുടെയും കോവിഡ് -19 പരിശോധന നടത്തണം.

ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന പൊതു സ്ഥലങ്ങൾ തുടർച്ചയായി ശുചീകരിക്കണം. തിയറ്ററുകളിലെ പൊതുസ്ഥലങ്ങൾ, പ്രവേശന ഇടങ്ങൾ, എക്‌സിറ്റുകൾ, വാഷ്റൂമുകൾ, മറ്റ് പൊതു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു പ്രാവശ്യം ഉപയോഗിച്ചു കളയാവുന്ന ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവയിൽ മാത്രമേ ഭക്ഷണ ഉൽപന്നങ്ങൾ നൽകാവൂ. ഇലക്ട്രോണിക് പേമൻെറ്​ രീതികൾ ഉപയോഗിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മുൻകൂട്ടി ടിക്കറ്റ് വാങ്ങാൻ സിനിമ ആസ്വാദകർ ശ്രദ്ധിക്കണം. ഓരോ സന്ദർശകരുടെയും രണ്ടുവശത്തെയും സീറ്റുകൾ ഒഴിച്ചിടണം. ഓരോ രണ്ട് വരികൾക്കിടയിൽ ഒരുവരി പൂർണമായും കാലിയാക്കിയിടണം. എൻട്രി, എക്‌സിറ്റ്​, ടിക്കറ്റ് വിൻഡോ, റിഫ്രഷ്‌മൻെറ് ഏരിയ എന്നിവയിൽ സാമൂഹിക അകലം അടയാളപ്പെടുത്തണം. ടച്ച് സ്‌ക്രീനുകൾ അനുവദിക്കില്ല. സിനിമ പ്രമോഷനൽ ലഘുലേഖകൾ വിതരണം ചെയ്യരുത്​. ജീവനക്കാരും സന്ദർശകരും ​ൈകയ്യുറകളും മാസ്‌ക്കുകളും ധരിക്കണം. സിനിമ ഹാളിലെ പ്രധാന സ്ഥലങ്ങളിൽ ബ്ലാങ്കറ്റുകൾ, കവറുകൾ, മസാജ് സീറ്റുകൾ എന്നിവ സന്ദർശകർക്ക് നൽകരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.