മാസ്​ക്​ ധരിച്ച്​, സാമൂഹിക അകലം പാലിച്ച്​, സ്​നേഹം വിതറി ഗൂഗ്​ൾ ഡൂഡിൽ

വ്യത്യസ്​ത നിറങ്ങളിലുള്ള മാസ്​ക്​ ധരിച്ച്​ സാമൂഹിക അകലം പാലിച്ച്​ സ്​നേഹം വിതറി ഗൂഗ്​ൾ ഡൂഡിൽ. ലോകമെമ്പാടും കോവിഡ്​ 19 പടർന്നുപിടിക്കു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ടതി​െൻറ പ്രാധാന്യം ഓർമിപ്പിക്കുകയാണ്​ ഇന്നത്തെ​ ഗൂഗ്​ൾ ഡൂഡിൽ. ഗൂഗ്​ൾ എന്നെഴുതിയ എല്ലാ ഇംഗ്ലീഷ്​ അക്ഷരങ്ങളെയും മാസ്​ക്​ ധരിപ്പിച്ചെത്തിയിരിക്കുകയാണ്​ ആഗോള ഭീമൻമാർ. അക്ഷരങ്ങളെ കൃത്യമായ അകലത്തിലാണ്​ വിന്യസിച്ചിരിക്കുന്നതും.

ഗൂഗ്​ളി​െൻറ ഹോം പേജിലെ ഓരോ അക്ഷരത്തിലും അമർത്തു​േമ്പാൾ ലോകാരോഗ്യ സംഘടനയുടെ കോവിഡ്​ പ്രതിരോധ മാർഗ നിർദേശങ്ങളും ഏറ്റവും പുതിയ കണക്കുകളും ലഭ്യമാകും.

1.87 കോടി ജനങ്ങളെയാണ്​ കോവിഡ്​ ഇതുവ​െര ബാധിച്ചത്​. ഏഴുലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്​തു. കൂടുതൽ പേരിലേക്ക്​ രോഗം പടരാതിരിക്കാൻ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ്​ പ്രധാന മാർഗം. 

Tags:    
News Summary - Todays Google Doodle remindswear mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.