പാരിസ്: മൗണ്ട് എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെ, എഡ്മണ്ട് ഹിലരി എന്നിവർക്ക് ആദരസൂചകമായി കുള്ളൻ ഗ്രഹമായ പ്ലൂേട്ടായിൽ രണ്ടു മലനിരകൾ. 2015 ജൂലൈയിൽ തിരിച്ചറിഞ്ഞ പ്ലൂേട്ടായിലെ 15 പ്രദേശങ്ങളുടെ പേരുകളാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. നാസ ശാസ്ത്രജ്ഞരും പൊതുജനങ്ങളും നിർദേശിച്ച പേരുകളിൽനിന്ന് 15 എണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.
യു.എസ് ജ്യോതിശാസ്ത്രജ്ഞൻ ക്ലൈഡ് ടോംബോഗ്, 11 വയസ്സിൽ പ്ലൂേട്ടാക്ക് േപര് നിർദേശിച്ച വെനീഷ്യ ബർണി, 12ാം നൂറ്റാണ്ടിെല ജ്യോതിശാസ്ത്രജ്ഞനായ അശ്ശരീഫ് അൽ ഇദ്രീസി തുടങ്ങിയവരുടെ പേരുകളും കുള്ളൻ ഗ്രഹങ്ങളിലെ പ്രദേശങ്ങൾക്ക് നൽകിയവയിൽപെടുന്നു. െഎതിഹ്യ കഥാപാത്രങ്ങളുടെ പേരുകളും ചില പ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.