സൂമിൽ നിന്ന് 1300 പേരെ പിരിച്ചുവിടുന്നു; സി.ഇ.ഒയുടെ ശമ്പളം വെട്ടിക്കുറക്കും

വാഷിങ്ടൺ: കോവിഡ് കാലത്ത് എല്ലാവർക്കും സുപരിചിതമായ പേരാണ് സൂം വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ സൂം വേഗത്തില്‍ ജനശ്രദ്ധ നേടി. പല കമ്പനികളും വിഡിയോ കോൺഫറൻസുകൾക്കായി സൂമിനെ ആശ്രയിച്ചു. എന്നാൽ കോവിഡ് കുറഞ്ഞ് ആളുകൾ തിരികെ ഓഫിസിൽ എത്തിയത് സൂം കമ്പനിക്ക് തിരിച്ചടിയായി.

സൂമിൽ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ഏതാണ്ട് 1300പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനൊപ്പം സൂം വിഡിയോ കമ്മ്യൂണിക്കേഷൻസ് സി.ഇ.ഒ എറിക് യുവാന്റെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യും.

ഈ വർഷം 98 ശതമാനത്തോളം ശമ്പളം വെട്ടിക്കുറക്കുന്നതിനൊപ്പം സി.ഇ.ഒയുടെ എക്സിക്യൂട്ടിവ് ബോണസും നഷ്ടമാകും. തന്റെ കൂടെയുള്ള ജീവനക്കാരുടെ ശമ്പളത്തിലും 20 ശതമാനം വെട്ടിക്കുറക്കുമെന്നും സൂം സി.ഇ.ഒ ബ്ലോഗ് കുറിപ്പിൽ വ്യക്തമാക്കി. ഇവർക്ക് ഈ വർഷം കോർപറേറ്റ് ബോണസുമുണ്ടാകില്ല. പിരിച്ചുവിടുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും നൽകും.


Tags:    
News Summary - Zoom To Cut 1,300 Jobs, CEO Will Take 98% Pay Cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.