ഇന്ത്യയുടെ തെറ്റായ മാപ്പ് പങ്കുവെച്ച് സൂം സി.ഇ.ഒ; കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഡിലീറ്റ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ മാപ്പ് പങ്കുവെച്ച് സൂം സി.ഇ.ഒ എറിക് യുവാൻ. ജമ്മുകശ്മീർ ഉൾപ്പെടാത്ത മാപ്പാണ് യുവാൻ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ വിമർശനവുമായി കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

ഇന്ത്യയിൽ ബിസിനസ് ചെയ്യണമെങ്കിൽ രാജ്യത്തിന്റെ യഥാർഥ മാപ്പാണ് പങ്കുവെച്ചതെന്ന് ഉറപ്പിക്കണമെന്നായിരുന്നു രാജീവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ യുവാൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെറ്റ് തിരുത്താൻ സഹായിച്ചവർക്ക് നന്ദിയറിയിക്കുകയും ചെയ്തു.

മിനിറ്റുകൾക്ക് മുമ്പ് ഞാൻ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്തു. ട്വീറ്റിലെ മാപ്പ് സംബന്ധിച്ച് ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു. അഭിപ്രായത്തിന് നന്ദിയെന്നാണ് യുവാൻ ട്വീറ്റ് ചെയ്തത്.

Tags:    
News Summary - Zoom CEO tweets wrong map of India; IT minister Chandrasekhar responds with this warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.