യൂട്യൂബും ജിമെയിലുമടക്കം ഗൂഗ്​ൾ സേവനങ്ങളുടെ പ്രവർത്തനം നിലച്ചു; പരാതിയുമായി ആയിരങ്ങൾ

ടെക്​ ഭീമനായ ഗൂഗ്​ളി​െൻറ ജനപ്രിയ സേവനങ്ങളായ യൂട്യൂബ്​​ ജിമെയിൽ എന്നിവയുടെ പ്രവർത്തനം നിലച്ചു. പ്രശസ്​ത വെബ്​സൈറ്റായ ഡൗൺ ഡിറ്റക്​റ്ററി​െൻറ റിപ്പോർട്ട്​ പ്രകാരം ഗൂഗ്​ൾ സേവനങ്ങളായ ഗൂഗ്​ൾ ഡ്രൈവ്​, ഗൂഗ്​ൾ സേർച്ച്​, ഗൂഗ്​ൾ പ്ലേ, മാപ്​സ്​, ഹാങ്ങൗട്ട്​സ്​, ഗൂഗ്​ൾ ഡ്യുവോ, ഗൂഗ്​ൾ മീറ്റ്​ എന്നിവയും പ്രവർത്തിക്കുന്നില്ലെന്ന്​ നിരവധിയാളുകൾ പരാതിപ്പെട്ടിട്ടുണ്ട്​. ചില സാഹചര്യങ്ങളിൽ യൂട്യൂബ്​ അടക്കമുള്ള സേവനങ്ങൾ വളരെ കുറഞ്ഞ സമയം പണിമുടക്കാറുണ്ടെങ്കിലും, ഇത്തവണ കൂടുതൽ സമയം നീണ്ടുനിന്നു.

നിലവിൽ ഇന്ത്യയിൽ മാത്രമല്ല ഇത്തരമൊരു സാഹചര്യമുള്ളത്​. യൂറോപ്പിലും അമേരിക്കയിലും സമാന പ്രശ്​നം നരവധിയാളുകൾ നേരിട്ടതായും ഡൗൺ ഡിറ്റക്​റ്റർ റിപ്പോർട്ട്​ ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിൽ യൂട്യൂബ്​ ഡൗൺ, ഗൂഗ്​ൾ ഡൗൺ തുടങ്ങിയ ഹാഷ്​ടാഗുകൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്​. കഴിഞ്ഞദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ യൂട്യൂബ്​-ജിമെയിൽ എന്നിവ പ്രവർത്തിക്കുന്നില്ലെന്ന പരാതിപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.