'ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പാകിസ്താനിലേക്ക് മാറ്റും'; റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഷവോമി

വി​ദേ​ശ നാണയ വി​നി​മ​യ ച​ട്ട​ലം​ഘ​ന​ത്തിന്റെ പേരിൽ ചൈ​നീ​സ് മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ഷ​വോ​മി​യു​ടെ 5551 കോ​ടി രൂ​പ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യ വിടുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഷവോമിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പാകിസ്താനിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകൾ അവകാശപ്പെട്ടത്.

എന്നാൽ, ചൈനീസ് കമ്പനി അതെല്ലാം നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അവർ പറഞ്ഞു. ''2014-ലാണ് ഷവോമി ഇന്ത്യയിലെത്തുന്നത്, ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ യാത്രയും ആരംഭിച്ചു. ഇപ്പോൾ ഞങ്ങളുടെ 99 ശതമാനം സ്മാർട്ട്ഫോണുകളും 100 ശതമാനം ടെലിവിഷനുകളും ഇന്ത്യയിൽ നിന്നാണ് നിർമിക്കുന്നത്. അതിനാൽ തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ഞങ്ങളുടെ യശസ്സ് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും''. -ഷവോമി പ്രതികരിച്ചു.

കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഉ​ത്ത​ര​വി​ന് വി​ദേ​ശ നാണയവി​നി​മ​യ മാ​നേ​ജ്മെ​ന്റ് നി​യ​മ​പ്ര​കാ​ര​മു​ള്ള അ​തോ​റി​റ്റി (ഫെമ)​ അ​നു​മ​തി നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ട് ചൈനീസ് കമ്പനി വെള്ളിയാഴ്ച വീണ്ടും കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

യു.​എ​സ് ആ​സ്ഥാ​ന​മാ​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു സ്വ​ന്തം ഗ്രൂ​പ് ക​മ്പ​നി​ക്കു​മാ​ണ് ഷ​വോ​മി, 5,551.27 കോ​ടി രൂ​പ​ക്ക് തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റി​യ​ത്. ഇ​ത് ച​ട്ട​ലം​ഘ​ന​മാ​യ​തി​നാ​ൽ ഫെ​മ പ്ര​കാ​രം ​ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ​ഇ.​ഡി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ദേ​ശ വി​നി​മ​യ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​തോ​റി​റ്റി ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. ജോ​യ​ന്റ് സെ​ക്ര​ട്ട​റി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും ഫെ​മ ച​ട്ട​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

5,551.27 കോ​ടി രൂ​പ​ക്ക് തു​ല്യ​മാ​യ വി​ദേ​ശ​നാ​ണ്യം ഷ​വോ​മി ഇ​ന്ത്യ, അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്ക് കൈ​മാ​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​താ​യി ഇ.​ഡി ഉ​ത്ത​ര​വി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് അ​തോ​റി​റ്റി പ​റ​ഞ്ഞു. പ​ണം കൈ​മാ​റ്റം ചെ​യ്ത ക​മ്പ​നി​ക​ളി​ൽ​നി​ന്നും ഷ​വോ​മി ഒ​രു​ത​ര​ത്തി​ലു​ള്ള സേ​വ​ന​വും കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഈ ​ഇ​ട​പാ​ട് അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Xiaomi on report of moving India operations to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.