വേൾഡ് റെക്കോർഡ്‌സ് യൂനിയൻ നേട്ടത്തിന് അർഹമായ സെൽഫി
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെൽഫി; വേൾഡ് റെക്കോഡ്സ് യൂനിയൻ നേട്ടവുമായി ഒപ്പോ എഫ് 35 സീരീസ് ലോഞ്ച്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് സെൽഫി എന്ന വേൾഡ് റെക്കോഡ്സ് യൂനിയൻ നേട്ടവുമായി ഒപ്പോ പുതിയ എഫ് 35 സീരീസ് സ്മാർട്ട് ഫോൺ പുറത്തിറക്കി. കറുകുറ്റി എസ്.സി.എം.എസ് എൻജിനീയറിങ് കോളജിൽ നടന്ന കാമ്പസ് ലോഞ്ചിൽ നടി സാനിയ ഇയ്യപ്പൻ 1500 വിദ്യാർഥികൾക്കൊപ്പം എടുത്ത കൂറ്റൻ സെൽഫിയാണ് റെക്കോഡിൽ ഇടം നേടിയത്. 1151 പേർ പങ്കെടുത്ത മുൻ റെക്കോഡ് മറികടന്നാണ് കമ്പനി നേട്ടം കൈവരിച്ചത്. 'ഗ്രൂപ്പ് സെൽഫി എക്സ്പർട്ട്' എന്ന ഫോണിന്റെ സവിശേഷത നേരിട്ട് തെളിയിക്കുന്നതായിരുന്നു നേട്ടം.
ഗ്രൂപ്പ് സെൽഫികൾ കൂടുതൽ മികച്ചതാക്കാൻ 100 ഡിഗ്രി വൈഡ് ആംഗിൾ നൽകുന്ന 50 മെഗാപിക്സൽ അൾട്രാ-വൈഡ് നാച്ചുറൽ സെൽഫി കാമറയാണ് ഫോണിലുള്ളത്. 0.6 എക്സ് മുതൽ 2 എക്സ് വരെ സൂം ചെയ്യാൻ സാധിക്കുന്ന കാമറയിൽ എത്ര വലിയ ഗ്രൂപ്പിനെയും എളുപ്പത്തിൽ ഫ്രെയിമിലാക്കാം. മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയുന്ന 50 മെഗാപിക്സലിന്റെ പ്രധാന കാമറയും ഫോണിന്‍റെ പ്രത്യേകതയാണ്. എ.ഐ പോർട്രെയ്റ്റ് റീടച്ചിങ്, എ.ഐ നൈറ്റ് മോഡ്, എഐ പോപ്പ്ഔട്ട് തുടങ്ങിയ അത്യാധുനിക എഐ ഫീച്ചറുകളും കാമറയിലുണ്ട്.
8000 എം.എ.എച്ച് (mAh) ശേഷിയുള്ള അതിശക്തമായ ബാറ്ററിയാണ് ഒപ്പോ എഫ് 35 5ജിയുടെ മറ്റൊരു വലിയ സവിശേഷത. ആറ് വർഷത്തെ ഈടുനിൽപ്പ് വാഗ്ദാനം ചെയ്യുന്ന ബാറ്ററിക്ക് പുറമെ അതിവേഗം ചാർജ് ചെയ്യാൻ 80 വാട്ട് സൂപ്പർവൂക്ക് ഫ്ലാഷ് ചാർജിങ് സൗകര്യവുമുണ്ട്. കേവലം 30 മിനിറ്റുകൊണ്ട് 45 ശതമാനം ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. കൂടാതെ റിവേഴ്സ് വയേർഡ് ചാർജിങ് സപ്പോർട്ടുമുണ്ട്.
1400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ള 120 ഹെർട്സ് (120Hz) അൾട്രാ ബ്രൈറ്റ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. വെറും 1.67 മില്ലിമീറ്റർ (1.67mm) മാത്രമുള്ള അൾട്രാ-നാരോ ബെസൽ ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. മികച്ച പെർഫോമൻസിനായി മീഡിയടെക് ഡൈമെൻസിറ്റി 6360 മാക്സ് പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ഗെയിമിംഗിനും മറ്റുമായി ഫോൺ ചൂടാകാതിരിക്കാൻ 4300 ചതുരശ്ര മില്ലിമീറ്റർ (4300mm²) സൂപ്പർകൂൾ വിസി സിസ്റ്റവും, മികച്ച കണക്റ്റിവിറ്റിക്കായി എഐ ലിങ്ക്ബൂസ്റ്റ് 4.0-യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി 69 കെ വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസും മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും ഫോണിന് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. വെയ്‌വ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, മിസ്റ്റ് പിങ്ക് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.
ചടങ്ങിൽ വേൾഡ് റെക്കോഡ്സ് യൂനിയൻ സർട്ടിഫിക്കറ്റും മൊമെന്റോയും വേൾഡ് റെക്കോഡ് യൂനിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റിൽനിന്ന് ഒപ്പോ അധികൃതർ ഏറ്റുവാങ്ങി. ഒപ്പോ കേരള സെയിൽസ് ഡയറക്ടർ രാജേഷ് നായർ, ജിടി ഹെഡ് അജീഷ് കുര്യൻ, എം.ടി ഹെഡ് ആന്റണി ടി.എസ്, എച്ച്ആർ ആൻഡ് അഡ്മിൻ മേധാവി സിബിൻ പി.എസ്, മാർക്കറ്റിങ് മേധാവി ആതിര മോഹൻദാസ് എന്നിവർ പങ്കെടുത്തു.
World’s Largest Group Selfie: OPPO F35 Series Launch Achieves World Records Union Recognition
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.