ആൻഡ്രോയ്ഡ് ഫോണുകളുടെയും ആപ്പിൾ ഫോണുകളുടെയും ചില വേർഷനുകളിൽ അടുത്ത ദിവസം മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ജൂൺ ഒന്ന് മുതലാണ് വാട്സപ്പ് നിയമം പ്രാബല്യത്തിൽ വരുന്നത്. മേയ് അവസാനം മുതൽ നിയമം നടപ്പാക്കുമെന്നാണ് ആദ്യം മെറ്റ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഉപഭോക്താക്കൾക്ക് കുറച്ച് സമയം കൂടി കമ്പനി അനുവദിക്കുകയായിരുന്നു.
മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം.
ios15 അല്ലെങ്കിൽ പഴയ വേർഷനുകൾ, ആൻഡ്രോയ്ഡ് 5 അല്ലെങ്കിൽ പഴയ വേർഷനുകൾ എന്നിവയിലാണ് വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്നത്.
ഐഫോൺ 5എസ്
ഐഫോൺ 6
ഐഫോൺ 6 പ്ലസ്
ഐഫോൺ 6എസ്
ഐഫോൺ 6എസ് പ്ലസ്
ഐഫോൺ എസ്ഇ (ഒന്നാം തലമുറ)
സാംസങ് ഗാലക്സി എസ് 4
സാംസങ് ഗാലക്‌സി നോട്ട് 3
സോണി എക്സ്പീരിയ Z1
എൽ.ജി ജി2
വാവെയ് അസെൻഡ് P6
മോട്ടോ ജി (ഒന്നാം തലമുറ)
മോട്ടോറോള റേസർ എച്ച്ഡി
മോട്ടോ ഇ (2014)
പഴയ ഐ.ഒ.എസ് പതിപ്പുകൾക്ക് ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകാത്തതിനാൽ ഇവ സുരക്ഷാ വീഴ്ചക്ക് സാധ്യതയുണ്ട്. ഇതാണ് പുതിയ ഹാർഡ്‌വെയറിലേക്കും ഓപറേറ്റിംഗ് സിസ്റ്റങ്ങളിലേക്കും മാറാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണം.
കഴിഞ്ഞ മാസങ്ങളിൽ ഉപയോക്തൃ സ്വകാര്യത ശക്തിപ്പെടുത്തുന്നതിനും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി അപ്‌ഡേറ്റുകൾ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.