ഗ്രൂപ്പ് നിർമിക്കുമ്പോൾ തന്നെ പൂർണ്ണ നിയന്ത്രണം; പുതിയ കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഗ്രൂപ്പുകൾ സൃഷ്ടിക്കുമ്പോൾ തന്നെ പെർമിഷനുകൾ സജ്ജീകരിക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് പരീക്ഷിക്കുന്നു. WABetaInfo-യുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആൻഡ്രോയിഡ് (പതിപ്പ് 2.23.16.3), iOS (പതിപ്പ് 2.23.15.70) ബീറ്റാ അപ്‌ഡേറ്റുകളുടെ ഭാഗമായി ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രൂപ്പ് പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ ചില നിയന്ത്രണങ്ങൾ സജ്ജമാക്കാൻ പുതിയ സവിശേഷതകൾ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുമ്പോൾ, അഡ്മിൻമാർക്ക് തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ചേർക്കുന്നത് കൂടുതൽ ഉപകാരപ്രദമാകും.

ഒരു ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ, നിങ്ങൾക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ (ഡിസപ്പിയറിങ് മെസ്സേജസ്) ഓഫാക്കാനോ അല്ലെങ്കിൽ കൂടുതൽ അനുമതികൾ പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കാനോ കഴിയും. വ്യക്തമായ ​ഐഡിയ ലഭിക്കാനായി ചുവടെയുള്ള സ്ക്രീൻഷോട്ട് പരിശോധിക്കാം.


ഇത് കൂടാതെ ആനിമേറ്റഡ് അവതാറുകൾ ഉൾപ്പെടുന്ന പുതിയ അവതാർ പാക്കും വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. സംഭാഷണങ്ങൾ കൂടുതൽ സംവേദനാത്മകവും രസകരവുമാക്കാൻ ഇത് സഹായിക്കും. അതുപോലെ, വിവിധ സ്വകാര്യത സവിശേഷതകളെ കുറിച്ച് പുതിയ ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനുള്ള സുരക്ഷാ ടൂൾസ് പേജും പുനർരൂപകൽപ്പന ചെയ്ത തിരയൽ ബാറും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഫീച്ചറുകളും ഏതാനും ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്. 

Tags:    
News Summary - WhatsApp to Introduce Group Permissions, Granting Users Control Over Group Settings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.