പൂരത്തിന് എഴുന്നള്ളാൻ ദിനോസറുകൾ; വൈറലായി എ.ഐ ചിത്രങ്ങൾ

തൃ​ശൂ​രി​ന്‍റെ ആ​കാ​ശ​മേ​ലാ​പ്പി​ൽ ശ​ബ്ദ-​വ​ർ​ണ വി​സ്മ​യ​ങ്ങ​ളു​ടെ ഇ​ന്ദ്ര​ജാ​ലം പൂ​ത്തു​ല​യുന്ന പൂരക്കാ​ഴ്ച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ പൂരം ലഹരിയിൽ മുങ്ങിയിരിക്കുകയാണ്. തി​രു​വ​മ്പാ​ടി​യും പാ​റ​മേ​ക്കാ​വും പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പി​ൾ ക​മ്പ​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തു​മ്പോ​ൾ ആ​ര​വം നി​റ​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.

ഗജവീരന്മാർ അണിനിരക്കുന്ന തൃശൂർ പൂരം നമ്മുക്ക് സുപരിചിതമാണ് എന്നാൽ ദിനോസറുകൾ പൂരത്തിലെത്തിയാലോ? ഇപ്പോഴിതാ ദിനോസറുകൾ പങ്കെടുക്കുന്ന തൃശൂർ പൂരത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ദിനോസറുകൾ വാഴുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍.

ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍. ചിത്രങ്ങളിൽ വിൽ സ്മിത്ത്, വണ്ടര്‍ വുമണ്‍, തുടങ്ങിയ ഹോളിവുഡ് താരങ്ങളും കേരള വേഷത്തില്‍ അണിനിരക്കുന്നു. മിഡ് ജേര്‍ണി വി5 ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറയുന്നത്.

അതേസമയം ഇത്തവണത്തെ പൂരത്തിന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കും എന്ന പ്രത്യേകതയുണ്ട്. ര​ണ്ട് വ​ർ​ഷം മു​മ്പ് വ​രെ പൂ​ര​വി​ളം​ബ​ര​മാ​യ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ഗോ​പു​ര​വാ​തി​ൽ തു​റ​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ത്രം പ​ങ്കെ​ടു​ത്തി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​വ​ണ പൂ​ര​നാ​ളി​ൽ തി​ട​മ്പേ​റ്റുിയത്. 2019ലാ​ണ് പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള തെ​ക്കേ​ഗോ​പു​ര​വാ​തി​ൽ തു​റ​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​മ​ച​ന്ദ്ര​നെ പ​ങ്കെ​ടു​പ്പി​ച്ച​ത്.


Tags:    
News Summary - Thrissur Pooram where dinosaurs participate images goes viral on social media made by artificial intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.