ഐ.ഒ.എസ് 17 ഞെട്ടിക്കും...! ഫീച്ചറുകൾ പ്രദർശിപ്പിച്ചുള്ള കൺസെപ്റ്റ് വിഡിയോ വൈറൽ

ജൂൺ അഞ്ചിന് നടക്കുന്ന ആപ്പിളിന്റെ ഈ വർഷത്തെ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിനായി (WWDC 2023) കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. കാര്യം മറ്റൊന്നുമല്ല, ഏറ്റവും പുതിയ ഐ.ഒ.എസ് 17-ാം പതിപ്പ് അന്നാണ് അമേരിക്കൻ ടെക് ഭീമൻ അവതരിപ്പിക്കാൻ പോകുന്നത്. തങ്ങളുടെ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റും MacOS, iPadOS, tvOS, watchOS എന്നിവയ്ക്കുള്ള അപ്‌ഡേറ്റുകളും അന്ന് പുറത്തിറക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ.ഒ.എസ് 17-നെ കുറിച്ചുള്ള പല വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവയെല്ലാം ചേർത്തുവെച്ചുകൊണ്ട് ഒരു കിടിലൻ കൺസെപ്റ്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യൂട്യൂബറായ നികോളാസ് ഘിഗോ. ‘iOS 17 - ​The Final Concept’ എന്നാണ് വിഡിയോക്ക് പേര് നൽകിയിരിക്കുന്നത്.

ഐഫോൺ ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിലേക്ക് എത്താൻ പോകുന്ന വിവിധ ലോക്ക് സ്‌ക്രീൻ ഡിസൈൻ മാറ്റങ്ങളെയും കൺട്രോൾ സെന്റർ അപ്‌ഗ്രേഡുകളെയും കുറിച്ച് വിഡിയോ സൂചന നൽകുന്നു. ആപ്പിൾ മ്യൂസിക് ആപ്പിൽ പ്ലേ ചെയ്യുന്ന പാട്ടുകളുടെ വരികൾ (lyrics) ഐഫോൺ ലോക്ക് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന ഫീച്ചർ പുതിയ പതിപ്പിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിഡിയോയിൽ അതും ചേർത്തിട്ടുണ്ട്.

ലൈവ് ആക്റ്റിവിറ്റി ഫീച്ചർ അടക്കം ലോക്ക് സ്‌ക്രീനിൽ ആപ്പിൾ മാപ്‌സ് വിജറ്റ്, അതുപോലെ ഹോം സ്ക്രീനിൽ പുതിയ തരം ആപ്പ് ഐക്കണുകൾ, പുതിയ ഫോണ്ടുകൾ, ഓരോ ആപ്പുകളും ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ, ആപ്പ് സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം, കൺട്രോൺ സെന്ററിൽ പുതിയ മാറ്റങ്ങൾ എന്നിവയും ഐ.ഒ.എസ് 17-ൽ പ്രതീക്ഷിക്കാം. 

വിഡിയോ കാണാം...


Full View



Tags:    
News Summary - This concept of iOS 17 shows what the main new features would look like

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.