വിലക്കുറവ്​ കണ്ട്​ ഓൺലൈനിൽ ഐഫോൺ ഓർഡർ ചെയ്​തു; പെട്ടിതുറന്നപ്പോൾ ഞെട്ടി

കാലങ്ങളായി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു സാധനം ഞെട്ടിക്കുന്ന വിലക്കുറവിൽ ലഭ്യമാവുകയാണെങ്കിൽ ആരായാലും രണ്ടാമതൊന്ന്​ ആലോചിക്കാതെ സ്വന്തമാക്കാൻ ശ്രമിക്കും. ഓൺലൈൻ ഷോപ്പിങ്ങ്​ സൈറ്റുകൾ ആളുകളെ ആകർഷിക്കാനായി അത്തരം 'ഓഫർ വിൽപ്പന' അവരുടെ പ്ലാറ്റ്​ഫോമുകളിൽ​ പലപ്പോഴായി നടത്താറുണ്ട്​. അതേസമയം, ആളുകൾ, ഇരച്ചുകയറി പർച്ചേസ്​ ചെയ്യുന്ന ഓൺലൈൻ ഷോപ്പിങ്​ മാമാങ്കങ്ങളിൽ പണി കിട്ടുന്നവരും ചുരുക്കമല്ല.

ഷോപ്പിങ്​ സൈറ്റുകളിൽ പോയി വാങ്ങാനുദ്ദേശിക്കുന്ന​ പ്രൊഡക്​ട്​ തെരഞ്ഞെടുത്ത്​ അതിന്‍റെ വിശദീകരണങ്ങളും നിരൂപണങ്ങളും വായിച്ച് വിലയിരുത്തി മാത്രം 'buy button' അമർത്തുന്നതാണ്​ ശരിയായ രീതി. എന്നാൽ, പ്രതീക്ഷിക്കാത്ത വിലയിൽ സാധനം കാണു​േമ്പാൾ ചിലരെങ്കിലും അതെല്ലാം അവഗണിക്കും. അങ്ങനെ ചെയ്​തതിന്‍റെ പേരിൽ 'വലിയൊരു' പണികിട്ടിയ അന​ുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്​ ഒരു തായ്​ലൻഡുകാരൻ.

ഓൺലൈനിൽ​ ആപ്പിൾ ഐഫോണിന്​​ വമ്പിച്ച വിലക്കുറവ്​ കണ്ടതോടെ ആവേശം അതിരുകടന്ന്​​​ കണ്ണുംപൂട്ടി ഓർഡർ ചെയ്യുകയായിരുന്നു തായ്​ലൻഡിലെ ഒരു കൗമാരക്കാരൻ. ​എന്നാൽ, വീട്ടിലേക്ക്​ ഡെലിവറി ബോയ്​ കൊണ്ട്​ വന്നത്​ വലിയൊരു കാർട്ടൂൺ ബോക്​സും​. ആദ്യം കണ്ടപ്പോൾ അമ്പരന്നെങ്കിലും എന്തെങ്കിലും സർപ്രൈസ്​ പ്രതീക്ഷിച്ച്​ തുറന്നുനോക്കിയപ്പോൾ ലഭിച്ചത് 6.7 ഇഞ്ചുള്ള ഐഫോണിന്​ പകരം​ ഒരു ടേബിളിന്‍റെ വലിപ്പത്തിലുള്ള ഐഫോൺ. പിറകിൽ നാല്​ കാലുകളുള്ള ഐഫോണിന്‍റെ രൂപത്തിലുള്ള കോഫീ ടേബിളായിരുന്നു അത്​​​. 


ഈ വിചിത്രമായ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഡെലിവറി ബോയ്​ക്കോ, ഷോപ്പിങ്​ സൈറ്റിനോ അല്ല. മറിച്ച്​ ഉൽപ്പന്ന വിവരണം വായിക്കാതെ ഐഫോണിന്‍റെ ചിത്രവും വിലയും മാത്രം നോക്കി ഓർഡർ നൽകിയ കൗമാരക്കാരന്​ തന്നെ. 'വലിയ ഐഫോൺ' ലഭിച്ച അനുഭവം ചിത്രങ്ങൾക്കൊപ്പം അവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാകാൻ അധികസമയമെടുത്തില്ല.

Tags:    
News Summary - Teen Orders iPhone Online Gets an iPhone table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.