സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്; എയർടെല്ലിന് പിന്നാലെ കരാർ ഒപ്പിട്ട് ജിയോയും

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായി എയർടെല്ലിനു പിന്നാലെ ജിയോയും സ്​പേസ് എക്സുമായി കരാർ ഒപ്പിട്ടു. അനുമതി ലഭിക്കുന്ന മുറക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ വിദൂര പ്രദേശങ്ങളിൽ അടക്കം ബ്രോഡ്‌ബാൻഡ് ആക്‌സസ് വികസിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിൻ്റെ ലക്ഷ്യം. ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കും. ‘എല്ലാ ഇന്ത്യക്കാരും എവിടെയായിരുന്നാലും, അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്," റിലയൻസ് ജിയോ ഗ്രൂപ്പ് സി.ഇ.ഒ മാത്യു ഉമ്മൻ പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള മറ്റ് വഴികളും ഇരു കമ്പനികളും നോക്കുന്നുണ്ട്. കണക്റ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് സ്‌പേസ് എക്‌സിന്റെ പ്രസിഡന്റും സി.ഒ.ഒയുമായ ഗ്വിൻ ഷോട്ട്‌വെൽ ജിയോയെ പ്രശംസിച്ചു. ‘

ഇന്ത്യയുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധതയെ തങ്ങൾ അഭിനന്ദിക്കുന്നു. കൂടുതൽ ആളുകൾക്കും ബിസിനസുകൾക്കും സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യാ ഗവൺമെന്റിൽ നിന്ന് അംഗീകാരം നേടാനും തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Starlink Internet to India; Jio also signs deal after Airte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.