സ്​പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് വിക്ഷേപത്തിന് പിന്നാലെ ​പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്​പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ ആദ്യ പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണം നടന്ന് മിനിറ്റുകൾക്കകമായിരുന്നു പൊട്ടിത്തെറി. ടെക്സസിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമിട്ടാണ് ഇന്ന് റോക്കറ്റ് വിക്ഷേപിച്ചത്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം. ഭൂമിയിലെ യാത്രകൂടി സാധ്യമാകും എന്നതാണ് സ്റ്റാര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

നേരത്തെ തിങ്കളാഴ്ച വൈകിട്ട് റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താൻ സ്​പേസ് എക്സ് ശ്രമിച്ചിരുന്നു. എന്നാല്‍ വാല്‍വിലുണ്ടായ തകരാര്‍ മൂലം 9 മിനിറ്റ് മുന്‍പ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള പേടകത്തിന്‍റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. 400 അടിയാണ് ഇതിന്‍റെ നീളം.


Tags:    
News Summary - SpaceX's Starship, World's Biggest Rocket, Explodes During Test Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.