ട്വിറ്റർ ബ്രാൻഡിനോടും പക്ഷികളോടും വിടപറയേണ്ടി വരും; വൻ പ്രഖ്യാപനം നടത്തി മസ്ക്

വാഷിങ്ടൺ: ട്വിറ്റർ ബ്രാൻഡിനോടും പക്ഷികളോടും വിടപറയേണ്ടി വരുമെന്ന വൻ പ്രഖ്യാപനം നടത്തി സി.ഇ.ഒ ഇലോൺ മസ്ക്. ഘട്ടം ഘട്ടമായി ട്വിറ്റർ ബ്രാൻഡിനോടും ലോഗോയായ പക്ഷികളോടും വിടപറയേണ്ടി വരുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ തന്നെയാണ് മസ്കിന്റെ പ്രഖ്യാപനം.

എക്സ് ലോഗോയുമായി നാളെ ട്വിറ്റർ ലൈവാകുമെന്നും മറ്റൊരു ട്വീറ്റിൽ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും ട്വിറ്ററി​ന് പകരം എക്സിനെ മസ്ക് പരാമർശിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ സി.ഇ.ഒയായി ലിൻഡ യാക്കാറിനോയെ തെരഞ്ഞെടുത്തപ്പോഴാണ് മസ്ക് എക്സിനെ പരാമർശിച്ചത്. ഈ പ്ലാറ്റ്ഫോമിനെ എക്സാക്കി മാറ്റുന്നതിനായി ലിൻഡക്കൊപ്പം പ്രവർത്തിക്കുന്നതിൽ സ​ന്തോഷമുണ്ടെന്നായിരുന്നു മസ്കിന്റെ പ്രതികരണം.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി തകരാറുകൾ ആപിനുണ്ടായിരുന്നു. ഇതിന് പുറമേ ട്വിറ്ററിന്റെ വരുമാനവും വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ബ്ലു ടിക്കിന് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായിട്ടും ട്വിറ്ററിന്റെ വരുമാനം വർധിച്ചിരുന്നില്ല.


Tags:    
News Summary - "Soon We Shall Bid Adieu...": Elon Musk's Bombshell On Twitter Brand, Logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.