Posted On
date_range Updated On
date_range ഹൈപർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് റഷ്യ
മോസ്കോ: യുക്രെയ്നിൽ സംഘർഷ സാധ്യത നിലനിൽക്കെ, ബെലറൂസിൽ ഹൈപർസോണിക്,ക്രൂസ്,ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി റഷ്യ. മിസൈലുകൾ ലക്ഷ്യം കണ്ടതായും ആണവസേനയുടെ പരീക്ഷണം വിജയിച്ചതായി റഷ്യൻ പ്രതിനിധി വലേറി ജെറാസിനോവ് മാധ്യമങ്ങളെ അറിയിച്ചു. അരലക്ഷത്തോളം റഷ്യൻ സൈന്യമാണ് ബെലറൂസിലുള്ളത്.
ടി-യു 95 ബോംബറുകൾ,അന്തർവാഹിനികൾ എന്നിവയും പരീക്ഷണത്തിന് ഉപയോഗിച്ചു. ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുവെന്ന റഷ്യയുടെ അവകാശവാദം യു.എസും നാറ്റോയും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.