വായ്പയെടുത്ത് നോക്കിയയിൽ നിന്നും 1.7 ബില്യൺ ഡോളറിന്റെ 5ജി ഉപകരണങ്ങൾ വാങ്ങാൻ ജിയോ

ന്യൂഡൽഹി: ലോക പ്രശസ്ത ടെക് കമ്പനിയായ നോക്കിയയിൽ നിന്നും 5ജി ഉപകരണങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വ്യാഴാഴ്ച ​നോക്കിയയുടെ ആസ്ഥാനമായ ഫിൻലാൻഡിലെ ഹെൽസിങ്കിയിൽ വെച്ച് ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒക്ടോബറിൽ നോക്കിയയെ 5ജി ഉപകരണങ്ങളുടെ പ്രധാന ദാതാവായി റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റിലാണ് 11 ബില്യൺ ഡോളർ മുടക്കി റിലയൻസ് 5ജി സ്​പെക്ട്രം സ്വന്തമാക്കിയത്. ഗൂഗ്ളുമായി ചേർന്ന് ബജറ്റ് 5ജി സ്മാർട്ട്ഫോണും ജിയോ പുറത്തിറക്കുന്നുണ്ട്.

5ജി ഉപകരണങ്ങൾ വാങ്ങാനായി എച്ച്.എസ്.ബി.സി, ജെ.പി മോർഗൻ, സിറ്റി ഗ്രൂപ്പ് എന്നിവർ ജിയോക്ക് പണം വായ്പയായി നൽകുന്നുവെന്നാണ് റിപ്പോർട്ട്. സ്വീഡിഷ് കമ്പനിയായ എറിക്സൺ ജിയോയുമായി ചേർന്ന് ഇന്ത്യയിൽ 5ജി നെറ്റ്‍വർക്ക് വികസിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ ഇന്ത്യൻ വിപണിയിൽ 4ജി ബജറ്റ് ഫോണും ജിയോ പുറത്തിറക്കിയിരുന്നു.

Tags:    
News Summary - Reliance Jio set to sign $1.7 bn deal with Nokia for 5G equipment: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.