നോട്ട്​ സീരീസിലേക്ക്​ ആദ്യമായി 5ജി; റെഡ്​മി നോട്ട്​ 10 എത്തുക ഡൈമൻസിറ്റിയുടെ കരുത്തുമായി

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡലാണ്​ 'നോട്ട്​ സീരീസ്​'. ഇൗ വർഷം ലോഞ്ച്​ ചെയ്​ത നോട്​ 9 മോഡലുകൾക്ക്​ വലിയ ഡിമാൻറുള്ളതിനാൽ ഫ്ലാഷ്​ സെയിലുകൾ വഴിയാണ് ഇപ്പോഴും വിൽക്കുന്നത്​. നോട്ട്​ സീരീസിലെ പത്താമൻ എത്തുക വമ്പൻ മാറ്റങ്ങളുമായിട്ടായിരിക്കുമെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റെഡ്​മി ആദ്യമായി നോട്ട്​ സീരീസിൽ 5ജി പരീക്ഷിക്കുക നോട്ട്​ 10ലൂടെ ആയിരിക്കും. 5ജി പിന്തുണയുള്ള മീഡിയ ടെകി​െൻറ ഡൈമൻസിറ്റി 820, 720 ചിപ്​സെറ്റുകളായിരിക്കുമത്രേ നോട്ട്​ 10ന്​ കരുത്ത്​ പകരുക. നിലവിൽ ചൈനയിൽ മാത്രം ലോഞ്ച്​ ചെയത്​, വിൽക്കുന്ന റെഡ്​മി നോട്ട്​ 10എക്​സ്​ 5ജിക്ക്​ കരുത്ത്​ പകരുന്നത്​ ഡൈമൻസിറ്റ്​ 820 എന്ന പ്രൊസസറാണ്​.

7 നാനോ മീറ്റർ പ്രൊസസിൽ നിർമിച്ച 820 ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറുകളോട്​ കിടപിടിക്കുന്നതായിരിക്കും. നോട്ട്​ 10 സീരീസിൽ തന്നെ മൂന്നോ അതിലധികമോ ഫോണുകൾ ഇത്തവണയും റെഡ്​മി പുറത്തിറക്കിയേക്കും. അടുത്ത മാസം ഫോണിനെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ ഷവോമി പുറത്തുവിടുമെന്നാണ്​ സൂചന.

അതേസമയം, ഷവോമിയുടെ സബ്​ ബ്രാൻഡായ പോകോയിൽ നിന്ന്​ എക്​സ്​ 3 എന്ന മോഡൽ വൈകാതെ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യും. സ്​നാപ്​ഡ്രാഗണി​െൻറ ഏറ്റവും പുതിയ 732 ജി പ്രൊസസറാണ്​ എക്​സ്​ 3ക്ക്​ കരുത്ത്​ പകരുന്നത്​. മുൻ മോഡലിൽ നിന്ന്​ വ്യത്യസ്​തമായ ഡിസൈനും മറ്റനേകം കിടിൽ പ്രത്യേകതകളുമായി വരുന്ന പോകോ, ഇത്തവണയും 20000 രൂപക്ക്​ താഴെയുള്ള ഏറ്റവും മികച്ച ഫോണാക്കി എക്​സ്​ 3യെ മാറ്റാനുള്ള തയാറെടുപ്പിലാണ്​.

Tags:    
News Summary - Redmi Note 10 With Dimensity 820

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.