പോകോ എക്സ് 4 പ്രോ 5ജി-യുടെ ചിത്രങ്ങളും സവിശേഷതകളും ലീക്കായി; കിടിലൻ മിഡ്-റേഞ്ച് ഫോണിനായി കാത്തിരിക്കുക

ഷവോമിയുടെ സബ്-ബ്രാൻഡായ പോകോ അവരുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് മോഡലായ പോകോ എക്സ് 4 പ്രോ 5ജി (Poco X4 Pro 5G)യുമായി എത്തുന്നു. ഫോണിന്റെ ഫസ്റ്റ്ലുക് അടക്കമുള്ള ചിത്രങ്ങളും സവിശേഷതകളും ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിക്കുകയാണ്.

പോകോ എക്സ് 4 പ്രോ 5ജി പുതിയ ഡിസൈനിലാണ് ഷവോമി നിർമിച്ചിരിക്കുന്നത്. മുൻ മോഡലായ എക്സ് 3 പ്രോയിൽ കാമറ മൊഡ്യൂൾ വൃത്തകൃതിയിലാണെങ്കിൽ വലിയൊരു ദീർഘ ചതുരത്തിനകത്തായിട്ടാണ് എക്സ് 4-ൽ പിൻകാമറകൾ സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. അതൊരു കാമറ ഹംപായി എടുത്തു നിൽക്കുന്നുണ്ട്. അതേസമയം, മുൻ കാമറ പഴയ മോഡലിന് സമാനമായി സെൻട്രൽ പഞ്ച്-ഹോളിനുള്ളിലാണ്.


6.67 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് എക്സ് 4​ പ്രോയിലുള്ളത്. 120Hz റിഫ്രഷ് റേറ്റുമുണ്ട്. ​അഡ്രിനോ 691 GPU അടങ്ങുന്ന ക്വാൽകോം സ്നാപ്ഡ്രാഗൾ 695 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നും സൂചനയുണ്ട്. 8 ജിബി വരെ റാമും 256 ജിബി സ്‌റ്റോറേജും ഫോണിൽ സജ്ജീകരിച്ചേക്കാം.

OIS- പിന്തുണയുള്ള 108MP പ്രധാന കാമറയും കൂടെ അൾട്രാ-വൈഡ് ക്യാമറയും ഒരു മാക്രോ സെൻസറുമാണ് കാമറാ സവിശേഷതകൾ. 5,000mAh ബാറ്ററി, 67 വാട്ട് അതിവേഗ ചാർജിങ് പിന്തുണ, എം.ഐ.യു.ഐ 13, എന്നിവയാണ് മറ്റ് ​പ്രത്യേകതകൾ. ഫോണിന് 20000 മുതൽ 25000 രൂപ വരെ വില ​പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

Tags:    
News Summary - Poco X4 Pro 5G Hands-on Images Surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.