ഫോൺപേയും മഹാരാഷ്ട്ര വിടുന്നു

മുംബൈ: വേദാന്ത-ഫോക്സ്കോൺ കമ്പനി 2.06 ലക്ഷം കോടി രൂപയുടെ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയതിനുപിന്നാലെ ഫോൺപേയും മഹാരാഷ്ട്ര വിടുന്നു. ഫോൺപേ ആസ്ഥാനം മുംബൈയിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റുന്നതായി വ്യാഴാഴ്ച പത്രപരസ്യം നൽകി. ഏക്നാഥ് ഷിൻഡേ സർക്കാറിന് തിരിച്ചടിയാണിത്.

നേരത്തെ വേദാന്ത-ഫോക്സ്കോൺ സംയുക്ത പദ്ധതിക്ക് കമ്പനി ഗുജറാത്ത് തിരഞ്ഞെടുത്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. രണ്ട് ലക്ഷത്തോളം പേർക്ക് തൊഴിൽ സാധ്യതയുള്ള പദ്ധതി പുണെയിൽ നടപ്പാക്കാനായിരുന്നു ആദ്യ ശ്രമം. പുണെയിൽ പദ്ധതി ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് കമ്പനിയുടെ പിന്മാറ്റം. തയ്വാൻ കമ്പനിയാണ് ഫോക്സ്കോൺ.

Tags:    
News Summary - PhonePe also leaves Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.