സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും വാട്സ്ആപ്പും. രണ്ട് ആപ്പുകളിലൂടെയും 'ആപ്പിലായവർ' ഏറ്റവും കൂടുതലുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ഫിഷിങ് ലിങ്കുകൾ അയച്ചും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞും യൂസർമാരെ വീഴ്ത്തി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഹാക്ക് ചെയ്യുന്നതും പണം തട്ടുന്നതുമെല്ലാം ഇപ്പോൾ സർവ സാധാരണമാണ്.
അത്തരത്തിലുള്ള പുതിയ സ്കാമിനും ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ഫേസ്ബുക്ക് മെസ്സെഞ്ചറിലൂടെയാണ് പുതിയ തട്ടിപ്പ്. 'ഇൗ വിഡിയോയിൽ നിങ്ങളാണോ ഉള്ളത്..? -എന്നർഥമാക്കുന്ന "Is it you in the video?" എന്ന അടിക്കുറിപ്പിൽ ഒരു ലിങ്ക് മെസ്സെഞ്ചർ ആപ്പിൽ യൂസർമാർക്ക് അയക്കും. എന്നാൽ, ഞെട്ടലോടെ അതിൽ ക്ലിക്ക് ചെയ്യുന്നവരെ വിഡിയോ കാണിക്കുന്നതിന് പകരമായി ഫേസ്ബുക്ക് ലോഗിൻ പേജിന് സമാനമായ മറ്റൊരു പേജിലേക്ക് കൊണ്ടുപോകും.
ഇത് കാണുന്ന ആൾ സ്വാഭാവികമായും തങ്ങളുടെ ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ അതിൽ ടൈപ്പ് ചെയ്യും. എന്താണ് വിഡിയോയിൽ ഉണ്ടാവുക എന്ന കൗതുകം അതിലേക്ക് നയിക്കുക തന്നെ ചെയ്യും. എന്നാൽ, ആരെങ്കിലും അങ്ങനെ ചെയ്താൽ, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ സ്വന്തമാക്കുന്നതിലേക്ക് നയിക്കും.
ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും ഫ്രണ്ട് ലിസ്റ്റിലുള്ള നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സൈബർ കുറ്റവാളികൾ എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ആലോചിക്കുേമ്പാൾ തന്നെ പേടിയാവുന്നില്ലേ...? ഇത്തരം ലിങ്കുകൾ മെസ്സേുകളായി ലഭിച്ചാൽ, രണ്ടാമതൊന്ന് ആലോചിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.