ബൈജൂസ്​ ആപ്പിൽ ജോലി വാഗ്​ദാനം ചെയ്​ത്​​ തട്ടിപ്പ്​; അധ്യാപികക്ക്​ നഷ്​ടമായത്​ 82,629 രൂപ

മുംബൈ: എഡ്​ ടെക്​ കമ്പനിയായ ബൈജൂസ്​ ആപ്പിൽ ജോലി വാഗ്​ദാനം ചെയ്​ത് തട്ടിപ്പ്​. ​സൈബർ കുറ്റവാളികളുടെ ചതിയിൽപെട്ട മുംബൈ സ്വദേശിനിയായ അധ്യാപികക്ക്​ നഷ്ടമായത്​​ ​82,629 രൂപ. പ്രമുഖ ജോബ്​ സെർച്ചിങ്​ വെബ്​ സൈറ്റായ നൗക്രി ഡോട്ട്​ കോമിൽ (Naukri.com) രജിസ്റ്റർ ചെയ്​ത അധ്യാപികക്ക്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ഒരു കോൾ വന്നിരുന്നു. അധ്യാപികയുടെ പ്രൊഫൈൽ കണ്ട്​ ബൈജൂസ്​ അധികൃതർ അവരുടെ ആപ്പിലേക്കുള്ള ടീച്ചറായി​ തെരഞ്ഞെടുത്തതായി കോൾ ചെയ്​ത സ്​ത്രീ അറിയിക്കുകയും ചെയ്​തു.

എന്നാൽ, തട്ടിപ്പുകാരൻ അതിന്​ ശേഷം പരിശീലനത്തി​െൻറയും മറ്റ് ഫീസുകളുടെയും പേര്​ പറഞ്ഞ്​ പലതവണയായി 38കാരിയായ അധ്യാപികയിൽ നിന്ന്​ പണം വാങ്ങിക്കുകയായിരുന്നു. ആപ്ലിക്കേഷൻ ഫീസായി ആദ്യം 1,900 രൂപ  ആവശ്യപ്പെട്ടു. എങ്ങനെയാണ് പണമടയ്‌ക്കേണ്ടതെന്ന് ചോദിച്ചപ്പോൾ ''കരൺ മെഹ്‌റ'' എന്ന സീനിയർ എക്സിക്യൂട്ടീവിനെ ഫോണിൽ കണക്ട്​ ചെയ്യുകയായിരുന്നു. തട്ടിപ്പി​െൻറ ഭാഗമായ മെഹ്‌റ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുകയും, തിരഞ്ഞെടുക്കൽ പ്രക്രിയ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്​തു.

എന്നാൽ, മോഹിത് എന്ന പേര്​ പറഞ്ഞുകൊണ്ട്​ അടുത്ത ദിവസം, മറ്റൊരു തട്ടിപ്പുകാരൻ വിളിച്ച് ട്രെയിനിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി 28,629 രൂപയുടെ പേയ്‌മെൻറുകൾ നടത്താൻ ആവശ്യപ്പെട്ടു. അതോടെ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുകയും പിന്നീട് ബോറിവാളി പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും ചെയ്​തു.  

Tags:    
News Summary - Mumbai woman cheated of over 80000 rs on pretext of job at BYJUS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.