സ്മാർട്ഫോൺ ടെക്നോളജി ക്‌ളാസുകളിൽ ലോകത്ത് ആദ്യമായി എ.ആർ/ വി.ആർ സാങ്കേതികവിദ്യ അവതരിപ്പിച്ച് കേരള കമ്പനി

സ്മാർട് ഫോൺ റിപ്പയറിങ് ക്ലാസുകൾ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ സ്ഥാപനമായി മലപ്പുറം ആസ്ഥാനമായ ബ്രിട്കോ ആൻറ്​ ബ്രിഡ്കോ. കൊച്ചി, കളമശ്ശേരി, ഇൻറ ഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ളക്സിലെ എക്സ്.ആർ. ഹൊറൈസൺ, വെർച്വൽ സ്റ്റുഡിയോയിൽ വ്യവസായമന്ത്രി പി.രാജീവ് എ.ആർ-വി.ആർ ക്ലാസ്റൂം ലോഞ്ച് ചെയ്തു. കേരള സർക്കാറിന്റെ കെജിസിഇ (KGCE) അംഗീകാരമുള്ള ബ്രിട്കോ ആൻറ്​ ബ്രിഡ്കോ, കേന്ദ്രസർക്കാരി​െൻറ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻറിനു കീഴിലുള്ള ടെലികോം സെക്ടർ സ്കിൽ കൗൺസിലിന്റെ കേരളത്തിൽ നിന്നുള്ള ഏക അക്കാദമിക് പാർട്ണറാണ്.


ഫോൺ അറ്റകുറ്റപ്പണിയുടെ പ്രാഥമിക പാഠങ്ങളെല്ലാം ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ കൂടുതൽ സ്മാർട്ടായും ഓൺലൈനായും നടത്താം എന്നതാണ് ഈ ക്ളാസ്റൂമിന്റെ മെച്ചമെന്ന് ബ്രിട്കോ ആന്റ് ബ്രിഡ്കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന വ്യക്തമാക്കി.

സാങ്കേതിക പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് അനായാസം മനസ്സിലാക്കാനാകും. തൊഴിൽ, സംരഭകത്വ സാധ്യതകൾ ഏറെയുണ്ട് സ്മാർട്ഫോൺ മേഖലയിൽ. നാലുമാസം കൊണ്ട് സ്മാർട്ഫോൺ റിപ്പയറിങ് പരിശീലനം സാധ്യമാകുന്ന രീതിയിലാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോയുടെ പാഠ്യപദ്ധതി.


ബ്രിട്കോ ആന്റ് ബ്രിഡ്കോയുടെ ഓൺലൈൻ കോഴ്സായ സ്മാർട്ഫോൺ ഫൌണ്ടേഷൻ പ്രോഗ്രാം ഓൺലൈൻ (SFPO) പഠിക്കാൻ സ്കൂൾ വിദ്യാർഥികൾ പത്തും പ്ളസ് ടു വിദ്യാർഥികൾ ഇരുപതും കോളജ് വിദ്യാർഥികൾ മുപ്പതും ശതമാനം ഫീസ് അടച്ചാൽ മതി. മറ്റുള്ളവർക്ക് 50 ശതമാനം ഫീസിളവുണ്ട്. (11-11-2021 വരെ അഡ്മിഷൻ നേടുന്നവർക്ക്)

1998ൽ ഇന്ത്യയിലാദ്യമായി മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സ് ആരംഭിച്ചത് കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ബ്രിട്കോ ആന്റ് ബ്രിഡ്കോയ്ക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14 ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്.


കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി എക്സ്.ആർ. ഹൊറൈസൺ ആണ് എ.ആർ. വി.ആർ ക്ലാസ് റൂമിന്റെ പ്രൊഡക്ഷൻ നിർവഹിച്ചത്. വിദ്യാഭ്യാസമേഖലയിലും ടെലിവിഷൻ സംപ്രേഷണത്തിലും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും, വെർച്വൽ റിയാലിറ്റിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തലാണ് എക്സ്.ആർ. ഹൊറൈസൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ ലക്ഷ്യം.


വാർത്താസമ്മേളനത്തിൽ ബ്രിട്കോ ആന്റ് ബ്രിഡ്കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന, ചെയർമാൻ ഹംസ അഞ്ചുമുക്കിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ഫോൺ ടെക്നോളജി, ന്യൂഡൽഹി, മാനേജിങ് ഡയറക്ടർ വി.പി.അബ്ദുല്ലക്കുട്ടി, ജനറൽ മാനേജർ രാകേഷ് ബി.മേനോൻ, സീനിയർ മാനേജർ (ടെക്നിക്കൽ) കെ.ശ്യാം പ്രതീഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala Company Introduces AR or VR Technology In Smartphone Technology Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.