ജൂത വിരുദ്ധ ട്വീറ്റിട്ട അമേരിക്കൻ റാപ്പറുടെ 'ബാൻ' നീക്കി മസ്ക്; പരിഹാസം തുടർന്ന് കാന്യെ വെസ്റ്റ്

അക്രമത്തിന് പ്രേരിപ്പിച്ചതിന് ട്വിറ്ററിൽ നിന്ന് ആജീവനാന്തം വിലക്കപ്പെട്ട ഡോണൾഡ് ട്രംപിനെ തിരിച്ചെത്തിച്ചതിന് പിന്നാലെ, കാന്യെ വെസ്റ്റിന്റെയും ബ്ലോക്ക് നീക്കി ഇലോൺ മസ്ക്. ലോകപ്രശ്സത റാപ്പറും ഫാഷൻ രംഗത്തെ അതികായനുമായ കാന്യെയെ ജൂത വിരുദ്ധ പോസ്റ്റിന്റെ പേരിലായിരുന്നു ട്വിറ്ററിന്റെ പഴയ ഉടമകൾ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താക്കിയത്.

എന്നാൽ, ട്വിറ്റർ സ്വന്തമാക്കിയ ഉടനെ ഇലോൺ മസ്ക് അമേരിക്കൻ റാപ്പറെ തിരിച്ചെത്തിച്ചു. മണിക്കൂറുകൾക്കകം കാന്യെ വീണ്ടും ജൂതൻമാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി എത്തി. അതോടെ, ട്വിറ്ററിൽ നിന്നും വീണ്ടും വിലക്ക് ലഭിക്കുകയായിരുന്നു.


എന്നാൽ, ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ കാന്യെയെയും മസ്ക് തിരിച്ചുവിളിച്ചു. തിരിച്ചെത്തിയതോടെ, രസകരമായ ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. 'ടെസ്റ്റിങ്, ടെസ്റ്റിങ് എന്റെ ട്വിറ്റർ അൺബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്നു'. - ഇങ്ങനെയായിരുന്നു ട്വീറ്റ്. അതിന് ഇലോൺ മസ്ക് മറുപടിയുമായി എത്തുകയും ചെയ്തു.

ഇലോൺ മസ്കിന്റെ നീക്കത്തിനെതിരെ ജൂത വിഭാഗം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അതേസമയം, കാന്യെ വെസ്റ്റ്, വീണ്ടും ജൂതൻമാരെ പരിഹസിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.  


Tags:    
News Summary - Kanye West returns to Twitter after ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.