ഇന്ത്യയിലല്ല ഐഫോൺ അമേരിക്കയിൽ തന്നെ നിർമിക്കണം; യുഎസ് നിർമിതമല്ലാത്ത ഐഫോണുകൾക്ക് 25 ശതമാനം തീരുവ ചുമത്താനൊരുങ്ങി ട്രംപ്

അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്തുതന്നെ നിർമിക്കണമെന്ന് ആപ്പിളിനോട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല ഐഫോൺ നിർമിക്കേണ്ടതെന്ന് ആപ്പിൾ സി.ഇ.ഒ. ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. ചൈനയ്ക്കെതിരായ ട്രംപിന്‍റെ തീരുവയുദ്ധത്തിനിടെ ഇന്ത്യയെ ഐഫോണുകളുടെ ഒരു ബദൽ നിർമാണ കേന്ദ്രമായി ആപ്പിള്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്നും അസംബിള്‍ ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല. അങ്ങനെയല്ലെങ്കില്‍, കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിള്‍ നല്‍കേണ്ടിവരും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആപ്പിളിന്റെ ഓഹരികൾ പ്രീമാർക്കറ്റ് ട്രേഡിംഗിൽ 2.5% ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിര്‍മാണശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്. യുഎസ് ആസ്ഥാനമായ കമ്പനി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം 60 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

ജൂൺ പാദത്തിൽ അമേരിക്കയിൽ വിൽക്കുന്ന തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ഐഫോൺ നിർമാതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ട്രംമ്പിന് ഒരു വ്യക്തിഗത കമ്പനിക്ക് മേൽ താരിഫ് ചുമത്താൻ കഴിയുമോ എന്ന് വ്യക്തമല്ല. ട്രംപിന്‍റെ മുന്നറിയിപ്പിനോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - iPhone should be made in America, not India; Trump plans to impose 25 percent tariff on non-US-made iPhones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.