ഐഫോൺ 15ന് 48,900 രൂപ..! പുതിയ സീരീസ് സ്വന്തമാക്കാൻ ഐ സ്റ്റോറിന് മുന്നിൽ നീണ്ട നിര

ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ന് വിൽപ്പനയാരംഭിച്ചിരിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകളുടെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോകമെമ്പാടുമുള്ള മറ്റ് ആപ്പിൾ സ്റ്റോറുകളിൽ കാണപ്പെടുന്നതിന് സമാനമായി, ആപ്പിൾ പ്രേമികൾ ഏറ്റവും പുതിയ പുതിയ ഐഫോണുകൾ വാങ്ങാൻ ഇന്ത്യയിലെ സ്റ്റോറിന് പുറത്ത് പുലർച്ചെ നാല് മണിമുതൽ ക്യൂ പാലിച്ച് നിൽക്കുകയാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളായിരുന്നു ആപ്പിൾ ലോഞ്ച് ചെയ്തത്.

ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിലൊന്നായ ഡൽഹിയുടെ സെലക്ട് സിറ്റി വാക്കിന് പുറത്ത് പുതിയ ഐഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.

  • ഇന്ത്യയിലെ ഐഫോൺ 15 വില:
  • ഐഫോൺ 15 (128 ജിബി): 79,900 രൂപ
  • ഐഫോൺ 15 (256 ജിബി): 89,900 രൂപ
  • ഐഫോൺ 15 (512 ജിബി): 1,09,900 രൂപ 

  • ഐഫോൺ 15 പ്ലസ് ഇന്ത്യയിലെ വില:
  • ഐഫോൺ 15 പ്ലസ് (128 ജിബി): 89,900 രൂപ
  • ഐഫോൺ 15 പ്ലസ് (256 ജിബി): 99,900 രൂപ
  • ഐഫോൺ 15 പ്ലസ് (512 ജിബി): 1,19,900 രൂപ
  • ഐഫോൺ 15 പ്രോയുടെ ഇന്ത്യയിലെ വില:
  • ഐഫോൺ 15 പ്രോ(128 ജിബി): 1,34,900 രൂപ
  • ഐഫോൺ 15 പ്രോ (256 ജിബി): 1,44,900 രൂപ
  • ഐഫോൺ 15 പ്രോ (512 ജിബി): 1,64,900 രൂപ
  • ഐഫോൺ 15 പ്രോ (1 ടിബി): 1,84,900 രൂപ
  • ഐഫോൺ 15 പ്രോ മാക്സിന്റെ ഇന്ത്യയിലെ വില:
  • ഐഫോൺ 15 പ്രോ മാക്സ് (256 ജിബി): 1,59,900 രൂപ
  • ഐഫോൺ 15 പ്രോ മാക്സ് (512 ജിബി): 1,79,900 രൂപ
  • ഐഫോൺ 15 പ്രോ മാക്സ് (1 ടിബി): 1,99,900 രൂപ

പുതിയ ഐഫോൺ 15 സീരീസിനുള്ള ഡിസ്കൗണ്ടുകൾ

പുതിയ ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകൾ വാങ്ങാനായി HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 6,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നോൺ-പ്രോ മോഡലുകളായ ഐഫോൺ 15, 15 പ്ലസ് എന്നിവയ്ക്ക് ആപ്പിൾ 5,000 രൂപ ക്യാഷ്ബാക്ക് നൽകുന്നു. ഈ ഓഫറുകൾ പഴയ ഐഫോൺ മോഡലുകൾക്കും ബാധകമാണ്, 14, 14 പ്ലസ് എന്നിവക്ക് 4000 രൂപയും ഐഫോൺ 13ന് 3000 രൂപയും ഐഫോൺ എസ്.ഇക്ക് 2000 രൂപ വരെയുമാണ് കിഴിവ്.

ട്രേഡ് ഇൻ ഓപ്ഷൻസ്

നേരിട്ടുള്ള കിഴിവുകൾക്ക് പുറമേ, ആപ്പിൾ 'ട്രേഡ്-ഇൻ' ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾ ഒരു പുതിയ ഐഫോൺ വാങ്ങാനായി യോഗ്യതയുള്ള സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ചായി കൈമാറുമ്പോൾ 55,700 രൂപ വരെ തൽക്ഷണ ക്രെഡിറ്റ് ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു.

ഐഫോൺ 15 സ്വന്തമാക്കാം 48,900 രൂപക്ക്

അതെ, ഏറ്റവും പുതിയ ഐഫോൺ 15 വെറും 48,900 രൂപക്ക് സ്വന്തമാക്കുന്നതെങ്ങനെ എന്ന് നോക്കാം. ഐഫോൺ 15 എന്ന വനില മോഡലിന്റെ 128 ജിബി വകഭേദത്തിന് 79,900 രൂപയാണ് ഇന്ത്യയിലെ ഐസ്റ്റോറുകളിലെ വില. എന്നാൽ, നിങ്ങൾ HDFC ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുകയാണെങ്കിൽ, സ്റ്റോറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾക്ക് 5,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ കഴിയും. ഇത് ഫലത്തിൽ വില 74,900 രൂപയായി കുറയ്ക്കുന്നു.

നിങ്ങളുടെ കൈയ്യിൽ എക്സ്ചേഞ്ച് ചെയ്യാനായി നല്ല കണ്ടീഷനിലുള്ള ഐഫോൺ 12 എന്ന മോഡലുണ്ടെങ്കിൽ കമ്പനിയുടെ ട്രേഡ്-ഇൻ ഓഫറിന്റെ ഭാഗമായി 20,000 രൂപയുടെ അധിക കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. അപ്പോൾ വില 54,900 രൂപയായി കുറഞ്ഞു. 6,000 രൂപ എക്സ്ചേഞ്ച് ബോണസ് ഓഫറും ഉണ്ട്. അതിനാൽ, രണ്ട് എക്സ്ചേഞ്ച് ഓഫറുകളും സംയോജിപ്പിച്ച്, വില ഫലപ്രദമായി 48,900 രൂപയായി കുറയുന്നു.

ഐഫോൺ മാത്രമല്ല, നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ വാങ്ങാവുന്നതാണ്. ഫോണിന്റെ വിലയനുസരിച്ച്, 20,000 മുതൽ 67,800 രൂപ വരെയുള്ള ട്രേഡ്-ഇൻ ഡിസ്കൗണ്ട് നിങ്ങൾക്ക് ലഭിക്കും. 

Tags:    
News Summary - iPhone 15 will be on sale effectively at Rs 48,900 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.