Posted On
date_range Updated On
date_range ഇൻസ്റ്റ മോഡൽ അപ്ഡേഷന് വാട്സ്ആപ്പും
ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ നമ്മുടെ സ്റ്റാറ്റസുകൾക്കൊപ്പം ഇഷ്ടമുള്ള പാട്ടുകൂടി ചേർക്കാനുള്ള സൗകര്യമുണ്ടല്ലോ. സമാനമായ അപ്ഡേഷനുമായി വരുകയാണ് വാട്സ്ആപ്പും. അടുത്തയാഴ്ച മുതൽ ഈ ഫീച്ചർ ആഗോളതലത്തിൽതന്നെ ലഭ്യമാകുമെന്ന് ‘ദ വെർജ്’ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്സ്ആപ് സ്റ്റാറ്റസില്‍ പങ്കുവെക്കുന്ന ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവക്കൊപ്പം മ്യൂസിക് ലൈബ്രറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ട് പശ്ചാത്തലമായി ചേര്‍ക്കാനാവും. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്ന ‘മെറ്റ’യുടെ മ്യൂസിക് ലൈബ്രറി ഇതിനായി പ്രയോജനപ്പെടുത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.