സ്മാർട്ട് ഫോണിന്‍റെ ബാക്ക് കവറിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഈ അപകടങ്ങൾ അറിയാതെ പോകരുത്

പുറത്ത് പോകുമ്പോൾ ബാഗുകൾ പലപ്പോളും ഒരു അധികപ്പറ്റായി തോന്നാറുണ്ടല്ലേ. അത്യാവശ്യം വേണ്ട പണമോ, ക്രെഡിറ്റ് കാർഡോ ഒക്കെ ഫോണിന്‍റെ ബാക്ക് കവറിൽ വെക്കാൻ പറ്റുമെങ്കിൽ പിന്നെ എന്തിനാണ് ബാഗും പഴ്സുമൊക്കെ. ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. കാരണം സ്മാർട്ട് ഫോണുകളുടെ ബാക്ക് കവറിൽ ഇത്തരം സാധനങ്ങങൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങളാണ് വിളിച്ചു വരുത്തുന്നത്.

ഫോണിനും ഫോൺ ഉപയോഗിക്കുന്ന വ്യക്തിക്കും ഇത് ഒരുപോലെ അപകടകാരിയാണ്. പലപ്പോളും ജീവനു തന്നെ ഭീഷണിയാണ്. ഫോൺ അമിതമായി ചൂടാകുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോളാണ് ഇത്തരം പ്രവൃത്തികൾ കൂടുതൽ വഷളാകുന്നത്. ഇന്ന് പല സ്മാർട്ട് ഫോണുകളും അമിതമായി ചൂടാവാതിരിക്കാൻ കൂളിങ് സിസ്റ്റവും ഫാനുമുൾപ്പെടെയുള്ള സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഇല്ലാത്ത സ്മാർട്ട്ഫോണുകളുമുണ്ട്. എന്തിരുന്നാലും ഫോണിന്‍റെ ബാക്ക് കവറുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങളാണ് ഉണ്ടാക്കുക.

പല ഫോണിന്‍റെയും ആന്‍റിനകൾ അവയുടെ മുകൾ ഭാഗത്തായാണ് ഉണ്ടാവുക.യ ഫോൺ കവറിൽ പണമോ കാർഡുകളോ സൂക്ഷിക്കുന്നത് ആന്‍റിനക്ക് ഫോൺ സിഗ്നലുകൾ സ്വീകരിക്കാനുള്ള കഴിവിനെയാണ് തടസ്സപ്പെടുത്തുക. നിങ്ങൾ ഫോൺ കവറിൽ സൂക്ഷിക്കുന്ന കാർഡിലെ ചിപ്പുകളും സെൻസറുകളും ഫോണിന്‍റെയും ആന്‍റിനയുടെയും പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

മാത്രമല്ല ചാർജ് ചെയ്യുന്ന സമയത്തും ഫോൺ കവറിൽ സാധനങ്ങൾ ഉണ്ടെങ്കിൽ ഇത് ഫോണിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഫോൺ ചൂടാവുകയും ബാറ്ററി ലൈഫിനെ ബാധിക്കുകയും ചെയ്യും. സാധാരണ ഗതിയിൽ തന്നെ സ്മാർട്ട് ഫോണുകൾ ചൂടാവാറുണ്ട്. അതിനു പുറമേ, ഇത്തരം അനാവശ്യ കാര്യങ്ങൾ ചെയ്ത് ഫോണിന്‍റെ ആയുസ്സും നിങ്ങളുടെ സുരക്ഷയും പരീക്ഷിക്കേണ്ടതില്ല. കഴിവതും ഫോണിന്‍റെ ബാക്ക് കവറുകളിൽ പേപ്പറുകൾ, പണം, കാർഡുകൾ തുടങ്ങിയവയൊന്നും സൂക്ഷിക്കാതിരിക്കുക.

Tags:    
News Summary - storing iteoms in the back of your smartphone is riskey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.