ഉപയോക്താക്കൾക്ക് വമ്പൻ പ്ലാനുകളുമായി എയർടെൽ; ഐക്ലൗഡും ആപ്പിൾ ടിവിയും ഇനി സൗജന്യമായി നേടാം
പ്രീമിയം സേവനങ്ങൾ വഴി ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി എയർടെൽ. പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനുകൾക്കൊപ്പം ആപ്പിൾ ഐക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകാൻ കമ്പനി തീരുമാനിച്ചു. പ്രതിമാസം 999ഓ അതിനു മുകളിലോ ഉള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക.
ആപ്പിൾ ഐക്ലൗഡിന് പുറമെ ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവയും എയർടെലിന്റെ പുതിയ പ്ലാനുകളിലൂടെ ലഭ്യമാകും. സാധാരണയായി പ്രതിമാസം 75 രൂപ നിരക്കുള്ള 50GB ഐക്ലൗഡ് ക്ലൗഡ് സ്റ്റോറേജാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ഐഫോൺ ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടുന്നതെങ്കിലും ആപ്പിൾ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും സ്‌മാർട്ട് ടിവി ഉടമകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
നിലവിൽ ഗൂഗിൾ വൺ, ആപ്പിൾ മ്യൂസിക്, നെറ്റ്ഫ്ലിക്സ്, സീ5, ജിയോസ്റ്റാർ, എയർടെൽ എക്സ്ട്രീം പ്ലേ തുടങ്ങിയ ഒടിടി, ഡിജിറ്റൽ സേവനങ്ങളും എയർടെൽ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് നൽകിവരുന്നുണ്ട്. ചില സബ്‌സ്‌ക്രിപ്‌ഷനുകൾ നിശ്ചിത കാലാവധിക്ക് ശേഷം പണമടച്ച് തുടരേണ്ടവയാണെങ്കിലും, ഐക്ലൗഡ് സേവനം എയർടെൽ പ്ലാൻ നിലനിൽക്കുന്നിടത്തോളം തടസ്സമില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.